തിരച്ചിൽ ശരിയായി നടന്നില്ലെന്ന ആരോപണം പരിശോധിക്കണം -അൻവർ സാദത്ത്
text_fieldsമാർക്കറ്റിൽ പെരിയാറിനോട് ചേർന്ന പ്രദേശത്ത് മാലിന്യം
കൂന്നുകൂടി കിടക്കുന്നു. ഇതിനടുത്തായാണ് ബാലികയുടെ
മൃതദേഹം കണ്ടെത്തിയത്
ആലുവ: ബിഹാർ സ്വദേശിയുടെ മകൾ കൊല്ലപ്പെട്ട സംഭവത്തിൽ, കുട്ടിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ശരിയായി നടന്നില്ലെന്ന ആരോപണം പരിശോധിക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും റാക്കറ്റുകൾ പ്രവർത്തിക്കുണ്ടോ എന്നതും അന്വേഷിക്കണം. അന്തർ സംസ്ഥാന തൊഴിലാളികൾ വന്നു താമസിക്കുമ്പോൾ തിരിച്ചറിയൽ രേഖകൾ അതത് പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് ആഭ്യന്തര വകുപ്പിന്റെ നിർദേശമുണ്ട്. എന്നാൽ, ഇക്കാര്യം യഥാർഥത്തിൽ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞ ഉടൻ, ഊർജിത അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്കും റൂറൽ എസ്.പിക്കും കത്ത് നൽകിയിരുന്നതായും എം.എൽ.എ പറഞ്ഞു.

