നിശ്ശബ്ദതയിൽ കലാവാസനകളെ തളച്ചിടാൻ തയാറാകാതെ ഒരുസംഘം
text_fieldsഹൈദരാബാദിൽ നടക്കുന്ന ബധിര-മൂക കലാമേളയിൽ പങ്കെടുക്കാൻ തിരുവാതിരകളി പരിശീലിക്കുന്ന കേരള ടീം
തിരുവാതിര ടീമിലേക്ക് സ്ത്രീകളെ വേണ്ടത്ര കണ്ടെത്താനായില്ല.തുടർന്ന് പുരുഷന്മാരെ ഉൾപ്പെടുത്തി. ആറംഗ തിരുവാതിര ടീമിൽ നാലുപേരും പുരുഷന്മാരാണ്. കാക്കനാട് നൃത്തകല വിദ്യാലയം നടത്തുന്ന രാജി ദിജുവാണ് ഇവർക്ക് സൗജന്യമായി പരിശീലനം നൽകുന്നത്. തേവരയിൽ വീട്ടുജോലി ചെയ്യുന്ന സ്വപ്ന തൃശൂരിലെ പെയിൻറിങ് തൊഴിലാളി ഷാജി തുടങ്ങി 15 അംഗ സംഘമാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള തുക ഇവർ സ്വയം വഹിക്കുകയാണ്. സർക്കാറിെൻറ സഹായം ലഭ്യമായാൽ ഒരു ഡാൻസ് അക്കാദമി തുടങ്ങാനും ഇവർക്കാഗ്രഹമുണ്ട്. ബധിരനും മൂകരുമായ പ്രമുഖ കോമഡി താരം നിഷാദ് പൂച്ചടിക്കൽ, കൊച്ചിൻ റിഫൈനറിലെ ജീവനക്കാരൻ കൂടിയായ വില്യം വിജയൻ, ഹൈകോടതി ജീവനക്കാരനായ സുരേഷ് കുമാർ എന്നിവരും കലാപ്രവർത്തകർക്ക് പ്രോത്സാഹനമായി പരിശീലന ക്യാമ്പിലുണ്ട്.

