വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി
text_fieldsആലുവ: വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി പരാതി. ആലുവ യു.സി കോളജിന് സമീപം 50കാരിയാണ് പരാതിക്കാരി. വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും 11.40 ലക്ഷം രൂപ തട്ടിയെടുത്തതായുമാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ആലങ്ങാട് കോട്ടപ്പുറം പത്തായപ്പുരക്കൽ വീട്ടിൽ പി.കെ.എം. അഷറഫിനെതിരെ (70) ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്തു.
പ്രതിയുടെ വീടിനടുത്ത് വാടകക്ക് താമസിക്കുമ്പോഴാണ് പരിചയപ്പെട്ടത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപവും ദേശത്തും പ്രവർത്തിക്കുന്ന ഹോട്ടൽ ഉടമയാണെന്ന് പറഞ്ഞാണ് സൗഹൃദം സ്ഥാപിച്ചത്. പിന്നീട് വീടിെൻറ പണയതുകയായി ലഭിച്ച 10 ലക്ഷം രൂപയും കൂടാതെ 1.40 ലക്ഷം രൂപയും വായ്പയായി വാങ്ങി. വിവാഹ വാഗ്ദാനം നൽകിയാണ് പണം വാങ്ങിയത്. ഒന്നര മാസത്തിലേറെ വീട്ടിൽ താമസിക്കുകയും ചെയ്തു.
വിവാഹം രജിസ്റ്റർ ചെയ്യാൻ നടപടി ആരംഭിച്ചശേഷം കാണാതാവുകയായിരുന്നുവെന്നാണ് പരാതി. ആലുവ സി.ഐ പി.എസ്. രാജേഷിെൻറ നേതൃത്വത്തിലാണ് അന്വേഷണം.

