വൃക്കരോഗിയായ പൊതുപ്രവർത്തകൻ ചികിത്സ സഹായം തേടുന്നു
text_fieldsരതീഷ്
ആലുവ: വൃക്ക രോഗിയായ പൊതുപ്രവർത്തകൻ ചികിത്സ സഹായം തേടുന്നു. കീഴ്മാട് പഞ്ചായത്തിലെ കുളക്കാട് ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന പുല്ലാട്ടുഞാലിൽ കാവലൻ മകൻ പി.കെ. രതീഷാണ് (രതീശൻ) ദീർഘ കാലമായി കിഡ്നി സംബന്ധമായ അസുഖം മൂലം ദുരിതമനുഭവിക്കുന്നത്.
ഏറെ നാളായി ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. ഇനി ഏറെ പണച്ചെലവുള്ള കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയമാക്കുകയല്ലാതെ വേറെ മാർഗമില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. ഭാര്യയും സ്കൂൾ വിദ്യാർഥിയായ മകനും അടങ്ങുന്ന ഈ കുടുംബത്തിന്റെ ഏക അത്താണി ഇദ്ദേഹമാണ്.
ഇതേ തുടർന്ന് പൊതുപ്രവർത്തകരും നാട്ടുകാരും ചേർന്ന് ചികിത്സ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ബെന്നി ബഹന്നാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു എന്നിവരാണ് രക്ഷാധികാരികൾ. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്നേഹ മോഹനൻ (ചെയർമാൻ), വാർഡ് അംഗം സാജു മത്തായി (കൺവീനർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. പി.കെ. രതീഷ് (രതീശൻ) സഹായ നിധിയുടെ പേരിൽ ചുണങ്ങംവേലി കാനറ ബാങ്കിൽ ജോ. അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 110163348709. ഐ.എഫ്.എസ്.സി: സി.എൻ.ആർ.ബി 0005653. ജി പേ: 88919 85895 (മജ്ഞു രതീഷ്). വിവരങ്ങൾക്ക് ഫോൺ: 9656978553 (ചെയർമാൻ സ്നേഹ മോഹനൻ), 8921278409 (കൺവീനർ സാജു മത്തായി).

