മദ്യപിച്ച് ലക്കുകെട്ട മകന്റെ മർദനമേറ്റെന്ന്; വയോധികയുടെ സംസ്കാരം പൊലീസ് തടഞ്ഞു
text_fieldsആനന്ദം
ആലങ്ങാട് (എറണാകുളം): മദ്യപിച്ച് ലക്കുകെട്ട മകെൻറ മർദനമേറ്റെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച വയോധികയുടെ സംസ്കാരം പൊലീസ് തടഞ്ഞു. അസ്വഭാവിക മരണത്തിന് കേസെടുത്ത െപാലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റി.
നീറിക്കോട് മെനേലി റോഡിൽ തേവാരപ്പിള്ളി വീട്ടില് അപ്പുക്കുട്ടെൻറ ഭാര്യ ആനന്ദമാണ് (72) ചികിത്സയിലിരിക്കെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഞായറാഴ്ച രാത്രി 9ന് മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച മദ്യപിച്ച് ലക്കുക്കെട്ട മകൻ അഭിലാഷ്, അമ്മയുമായി വാക്കുതർക്കം ഉണ്ടാവുകയും ഇതിനിടെ നിലത്തേക്ക് തള്ളിയിട്ടതായും പറയുന്നു.
വീഴ്ചക്കിടെ തല െപാട്ടി രക്തം വാർന്നതിനെ തുടർന്ന് ആലുവ ജില്ല ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആനന്ദത്തിെൻറ മൃതദേഹം സംസ്കരിക്കാൻ തിങ്കളാഴ്ച രാവിലെ 11ഓടെ ഒരുക്കങ്ങൾ നടക്കുന്നതിനിടെ നാട്ടുകാരുടെ പരാതിയിലാണ് പൊലീസ് തടഞ്ഞത്. ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. മറ്റുമക്കൾ: അനൂപ്, അനിത. മരുമക്കൾ: സജി, രൂപ.

