വൃക്കകൾ തകരാറിലായ 13കാരൻ സഹായം തേടുന്നു
text_fieldsസഹദ് ഇബ്നു
മട്ടാഞ്ചേരി: കൂട്ടുകാരോടൊപ്പം പാറിപ്പറന്ന് നടക്കേണ്ട സമയത്ത് ആശുപത്രി വാസവുമായി കഴിയുകയാണ് എട്ടാം ക്ലാസ് വിദ്യാർഥി സഹദ് ഇബ്നുവെന്ന 13കാരൻ. വൃക്കകൾ തകരാറിലായതിനെ തുടർന്ന് ആഴ്ചയിൽ നാലുദിവസം ഡയാലിസിസ് ചെയ്ത് ജീവൻ നിലനിർത്തി പോരുന്ന ഈ കൊച്ചുമിടുക്കന് ജീവിതത്തിലേക്ക് തിരിച്ചുവരാൻ സുമനസ്സുകളുടെ സഹായം അനിവാര്യമാണ്. മട്ടാഞ്ചേരി ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയയിൽ പഠിക്കുന്ന സഹദ് പാഠ്യേതര വിഷയങ്ങളിലും മിടുക്കനാണ്. ഡയാലിസിസ് ചെലവുകൾക്ക് ഉൾപ്പെടെ സ്കൂൾ അധികൃതർ സഹായം നൽകിയെങ്കിലും ഇപ്പോൾ വൃക്ക മാറ്റിവെക്കുക മാത്രമാണ് തിരിച്ചുവരാനുള്ള ഏക മാർഗമെന്നാണ് ഡോക്ടർമാർ പറയുന്നത്. 35 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്ക് വേണ്ടത്. കൂലിപ്പണിക്കാരനായ ഈരവേലിയിൽ ഹംസ ഷുക്കൂറിന്റെയും സീനത്തിന്റെയും മകനാണ്.
ആലുവ ഇസ്ലാമിക് ട്രസ്റ്റിന്റെ സഹകരണത്തോടെ കാരുണ്യ നിധിയെന്ന പേരിൽ ഫണ്ട് സമാഹരണം നടത്തുന്നുണ്ട്. കാനറ ബാങ്കിലെ ഷുക്കൂറിന്റെ പേരിലുള്ള അക്കൗണ്ട് വഴി സഹായം നൽകാം. ഗൂഗ്ൾ പേ നമ്പർ: 9061546022. അക്കൗണ്ട് നമ്പർ: 110072064081. IFSC.CNRB.0000804.

