Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വരുന്നൂ... 13 പാലങ്ങൾ, പുതുമോടിയിൽ

text_fields
bookmark_border
വരുന്നൂ... 13 പാലങ്ങൾ, പുതുമോടിയിൽ
cancel

കൊച്ചി: ജില്ലയിൽ 13 പാലങ്ങളുടെ നിർമാണത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. കളമശ്ശേരിയിലെ ഏലൂക്കര-ഉളിയന്നൂർ പാലം-അപ്രോച്ച് റോഡ് പാലത്തിന്‍റെയും അനുബന്ധ റോഡിന്‍റെയും നിർമാണ പ്രർത്തനങ്ങൾ പൂർത്തിയായെന്നും 14.71 ആർ സ്ഥലം കൂടി അവിടെ ലഭ്യമാകാനുണ്ടെന്നും മന്ത്രി അറിയിച്ചു. അതിന്‍റെ വിലനിർണയം അടക്കമുള്ള കാര്യങ്ങൾ നടന്നുവരികയാണ്. പുതുക്കിയ ഭരണാനുമതിക്കായുള്ള ശിപാർശ പരിശോധിച്ച് വരുന്നുവെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. നാല് പാലങ്ങളുടെ നവീകരണത്തിന് പുതുക്കിയ ഭരണാനുതി ശിപാർശകളായിട്ടുണ്ട്. അവ പരിശോധിച്ചുവരുന്നു. നാലെണ്ണം പുനർ നിർമിക്കുന്നതും പരിഗണനയിലുണ്ട്. മൂന്നെണ്ണത്തിന്‍റെ മണ്ണ് പരിശോധന പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പുതുക്കിയ ഭരണാനുതി ശിപാർശയായവ

തൃപ്പൂണിത്തുറ ഇരുമ്പ് പാലം, എറണാകുളം കണ്ടക്കടവ് പാലം, തൃക്കാക്കര അത്താണി പാലം, തൃക്കാക്കര അഭയമാതാ പാലം എന്നിവയുടെ പുതുക്കിയ ഭരണാനുതി ശിപാർശ എത്തിയിട്ടുണ്ട്. അത് സർക്കാർ പരിശോധിച്ച് വരികയാണ്. തൃപ്പൂണിത്തുറ ഇരുമ്പ് പാലത്തിന് 33.28 കോടി രൂപയുടെ ഭരണാനുതി ലഭിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുക്കൽ നടപടികൾ പുമേരാഗമിക്കുകയാണ്. 33.48 കോടി രൂപയുടെ പുതുക്കിയ ഭരണാനുതി ശിപാർശയാണ് സർക്കാർ പരിമേശാധിച്ച് വരുന്നത്. എറണാകുളം കണ്ടക്കടവ് പാലത്തിനും 8.15 കോടി രൂപക്ക് ഭരണാനുതി ലഭിച്ചിരുന്നു. 11.59 കോടി രൂപയുടെ പുതുക്കിയ ഭരണാനുതിക്കായി എസ്റ്റിമേറ്റ് തയാറാക്കുന്ന നടപടികൾ പുമേരാഗമിക്കുകയാണ്. തൃക്കാക്കര അത്താണി പാലത്തിന് അഞ്ച് കോടി രൂപയ്ക്ക് ഭരണാനുതി ലഭിച്ചിരുന്നു. 5.34 കോടി രൂപയുടെ പുതുക്കിയ ഭരണാനുതിക്കായി എസ്റ്റിമേറ്റ് തയാറാക്കുന്ന നടപടികളും ഭൂമി ഏറ്റെടുക്കൽ നടപടികളും പുേരാഗമിക്കുന്നു. തൃപ്പൂണിത്തുറ കലയത്തൊട്ടിൽ പാലം മണ്ണ് പരിശോധനക്കുള്ള പ്രവൃത്തി പൂർത്തിയാക്കിയതിനുമേശഷം ഡിസൈൻ വിങ്ങിൽ നിന്നും ടി.ജി.ഡി.ഡി ലഭിച്ചിട്ടുണ്ട്. പ്രവൃത്തിക്ക് ടോക്കൺ പ്രൊവിഷൻ ആണ് വകയിരുത്തിയിട്ടുള്ളത്. എന്നതിനാൽ 8.73 കോടി പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുതി ശിപാർശ തത്ക്കാലം മാറ്റി വെച്ചിട്ടുണ്ട്. നിലവിൽ ഫണ്ടിന്‍റെ അപര്യാപ്തത മൂലം പ്രവൃത്തി 2025 ആഗസ്റ്റ് 27 മുതൽ ടെഫർ ചെയ്തിരിക്കുകയാണ്. കോതംഗലം കുളപ്പുറം പാലം സ്ഥലമേറ്റെടുക്കൽ നടപടികൾ പുമേരാഗമിച്ചു കൊണ്ടിരിക്കുന്നു. 33.48 കോടി രൂപയുടെ പുതുക്കിയ ഭരണാനുതി ലഭ്യമാക്കുന്നതിനുള്ള എസ്റ്റിമേറ്റ് സമർപ്പിക്കേണ്ടതുണ്ട്. 2026 - 27 ബജറ്റിൽ ഈ പാലത്തിന് 100 രൂപ ടോക്കൺ അനുവദിച്ചിരുന്നു. അതനുസരിച്ച് നിർമാണത്തിനുള്ള നടപടികൾ പരിഗണനയിലാണ്.

പുനർ നിർമാണം പരിഗണിക്കുന്നവ

പെരുമ്പാവൂർ അകനാട് പാലം ഇടുങ്ങിയതായതിനാലും വീതികുറഞ്ഞു അപകടാവസ്തയുള്ളതിനാലും പുനർ നിർമിക്കുന്നതിനുള്ള പ്രൊപ്പോസലുണ്ട്. 2026-27 ബജറ്റിൽ 275 ലക്ഷം രൂപയാണ് അതിന് ചെലവ് കണക്കാക്കിയിരിക്കുന്നത്. അതനുസരിച്ച് 55 ലക്ഷം രൂപയുടെ നിർമാണത്തിനുള്ള ആദ്യ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. നിലവിൽ പെരുമ്പാവൂർ എം.എൽ.എയുടെ അഭിപ്രായപ്രകാരം സമാന്തരപാലം നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

പെരുമ്പാവൂർ പൂപ്പാനി പാലവും ഇടുങ്ങിയതായതിനാലും വീതികുറഞ്ഞു അപകടാവസ്തയുള്ളതിനാലും പുനർനിർമിക്കുന്നതിനുള്ള നിർദേശമുണ്ട്. 2026-27 ബജറ്റിൽ 125 ലക്ഷം രൂപയാണ് അതിന് ചെലവ് കണക്കാക്കിയിരിക്കുന്നത്. ആദ്യഘട്ടമായി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കോതംഗലം അടിവാട് പാലവും വീതികുറഞ്ഞതും അപകടാവസ്തയുള്ളതമായതിനാൽ പുനർ നിർമിക്കുന്നതിനുള്ള പ്രൊപ്പോസലുണ്ട്. 2026-27 ബജറ്റിൽ മൂന്നു കോടി രൂപയാണ് പുനർ നിർമാണത്തിനുള്ള ചെലവായി കണക്കാക്കിയിട്ടുള്ളത്. ആദ്യഘട്ടമായി 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മൂവാറ്റുപുഴ കാപ്പിപ്പള്ളി പാലവും വീതികുറഞ്ഞ് അപകടാവസ്ഥയിലായതിനാൽ പുനർനിർമിക്കുന്നത് പരിഗണനയിലാണ്. 2026-27 ബജറ്റിൽ 100 രൂപ ടോക്കൺ അനുവദിച്ചിരുന്നു. റോഡിന്‍റെ ചരിവ് കറക്ട് ചെയ്യുന്ന രീതിയിൽ ഡിസൈൻ ഡ്രോയിംഗ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.

മണ്ണ് പരിേശാധന പൂർത്തിയായവ

തൃക്കാക്കര അഭയമാതാ പാലം മണ്ണ് പരിമേശാധനയ്ക്കായി 5,49,000 രൂപയുടെ എസ്റ്റിമേറ്റായിട്ടുണ്ട്.അതിന്‍റെ ഭരണാനുതിക്കായുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. കോതംഗലം പുലിമല പാലത്തിന് 2026-27 ബജറ്റിൽ 100 ടോക്കൺ തുകയായി അനുവദിച്ചിരുന്നു. അതിന്‍റെ മണ്ണ് പരിമേശാധന പൂർത്തിയാക്കിയിട്ടുണ്ട്. അലൈൻമെന്‍റ് മാറ്റണമെന്ന് എം.എൽഎ നിർദേശിച്ചിട്ടുണ്ട്. അതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. കോതമംഗലം കുഴിക്കണ്ടം പാലത്തിനും 2026-27 ബജറ്റിൽ 100 രൂപ ടോക്കൺ അനുവദിച്ചിരുന്നു. ഇതിന്‍റെയും മണ്ണ് പരിമേശാധന പൂർത്തിയാക്കിയിട്ടുണ്ട്. കുന്നത്തുനാട് വെട്ടിക്കൽ പാലം പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 13 New Bridge Projects
Next Story