Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് കൽപറ്റ കോടതിയിലെത്തിയ സി.പി. ഇസ്മായിൽ മറ്റൊരു കേസിൽ അറസ്റ്റിൽ
text_fieldsbookmark_border
മാനന്തവാടി: കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ബാങ്കിനു നേരെ വർഷങ്ങൾക്ക് മുമ്പ് ആക്രമണം നടത്തിയെന്ന കേസിൽ സി.പി. ഇസ്മായിൽ (38) അറസ്റ്റിൽ. കൽപറ്റ കോടതിയിൽനിന്ന് ഇറങ്ങിവരവെയായിരുന്നു അറസ്റ്റ്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ്.
2006ൽ മാനന്തവാടി ഗ്രാമീൺ ബാങ്ക് ആക്രമിച്ച കേസിലെ പ്രതിയാണെന്നാണ് പൊലീസ് വിശദീകരണം. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട കേസിൽ കൽപറ്റ കോടതിയിൽ വിചാരണക്കെത്തിയപ്പോഴാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.
Next Story

