Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞ യുവതി പിടിയിൽ

text_fields
bookmark_border
സ്കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞ യുവതി പിടിയിൽ
cancel

മാരാരിക്കുളം: സ്കൂട്ടറിൽ വന്ന് വയോധികയുടെ മാല പൊട്ടിച്ചു കടന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു. ആലപ്പുഴ മുനിസിപ്പൽ കളപ്പുര വാർഡിൽ ചക്കംപറമ്പ് വീട്ടിൽ രമാദേവി (45) ആണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം കലവൂർ പാലത്തിന് തെക്കുവശത്തുള്ള റോഡിലൂടെ നടന്നു പോകുകയായിരുന്ന 81 വയസ്സുകാരിയുടെ കഴുത്തിൽ കിടന്ന സ്വർണ മാല പൊട്ടിക്കാൻ ശ്രമിക്കുകയും 3.5 ഗ്രാം തൂക്കം വരുന്ന മാലയുടെ കഷണവുമായി കടന്നു കളയുകയും ചെയ്യുകയായിരുന്നു. രാവിലെ 11.30 മണിയോടെയാണ് സംഭവം.

സ്കൂട്ടറിലെത്തിയ യുവതി സമീപമെത്തി വിവരം തിരക്കാനെന്ന വ്യാജേന സംസാരിച്ച് നിൽക്കുകയും തുടർന്ന് മാല പൊട്ടിച്ച് കടക്കുകയുമായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്‍റെ നമ്പർ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്വർണം ആലപ്പുഴയിലെ ഒരു കടയിൽ നിന്നു കണ്ടെടുത്തു.

കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു. ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജിന്‍റെ നേതൃത്വത്തിൽ മണ്ണഞ്ചേരി പൊലീസ് ഇൻസ്പെക്ടർ പി.കെ. മോഹിത്, സബ് ഇൻസ്പെക്ടർ കെ.ആർ. ബിജു, അസി. സബ് ഇൻസ്പെക്ടർ വി.പി. മനോജ്., സി.പി.ഒമാരായ സിബി, ഷാനവാസ്, രജീഷ്, സുധീഷ്, വിൽഫ്രീഡ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - woman breaking the necklace of an elderly lady were arrested
Next Story