വളർത്തുനായ്ക്കൾക്ക് വാക്സിനേഷൻ ക്യാമ്പ്
text_fieldsമാന്നാർ: ഗ്രാമപഞ്ചായത്തിലെ വളർത്തുനായ്കൾക്കുള്ള വാക്സിനേഷൻ തിങ്കളാഴ്ചയാരംഭിക്കും. ഓരോ വാർഡുകളിലെയും ക്യാമ്പുകളുടെ തീയതിയും സ്ഥലവും: 18ന് വാർഡ് 11,12,15,16 കുട്ടമ്പേരൂർ, കുന്നത്തൂർ സബ് സെന്ററിന് സമീപം. 19ന് വാർഡ് 1, 2, 3 വിളയിൽ കുന്നേൽ ജങ്ഷൻ ചിറമേൽ സിജിത്തിന്റെ വസതിക്ക് സമീപം. 20ന് വാർഡ് 9, 10 മുട്ടേൽ മൃഗാശുപത്രിക്ക് സമീപം. 21ന് വാർഡ് 13,14 വലിയ കുളങ്ങര സബ്സെന്ററിനു സമീപം.
23ന് വാർഡ് 4,17,18 കുറ്റിയിൽ മുക്ക് സബ്സെന്ററിനു സമീപം. 25ന് വാർഡ് 5, 6, 7, 8 കുരട്ടിക്കാട് സബ് സെന്ററിന് സമീപം. സമയം രാവിലെ 11 മുതൽ ഒന്നുവരെ. വാക്സിനേഷൻ ചാർജായി 45 രൂപയും ലൈസൻസ് ഫീസായി 55 രൂപയും നൽകണം.

