തെരുവിൽ പച്ചക്കറിക്കച്ചവടത്തിനിറങ്ങിയ കുട്ടികൾക്ക് കൈത്താങ്ങായി കൂടുതൽപേർ
text_fieldsആദിത്യനും അഭിമന്യൂവും അദ്വൈതും വഴിയോരകച്ചവടത്തിനിടെ
ആലപ്പുഴ: അനാരോഗ്യവാനായ പിതാവിനെ സഹായിക്കാൻ തെരുവിൽ പച്ചക്കറി കച്ചവടത്തിനിറങ്ങിയ കുരുന്നുകൾക്ക് കരുണയുള്ളവർ കൈത്താങ്ങാകുകയാണ്. നന്മ ഫൗണ്ടേഷൻ ആലപ്പുഴ ഘടകം നാലുമാസത്തെ വാടക നൽകി.
നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. ജി. മനോജ് കുമാർ വാടകത്തുക കൈമാറി. കുട്ടികളുടെ വിദ്യാഭ്യാസവും വീടും പ്രധാന ഘടകമാണ്. ഈ വിഷയങ്ങളിൽ ഇടപെടലുണ്ടാകുമെന്നും മനോജ്കുമാർ പറഞ്ഞു. ആലപ്പുഴ എസ്.എ.ഡി.വി സ്കൂൾ പി.ടി.എ പതിനായിരം രൂപ കൈമാറി.
കുട്ടികളുടെ അച്ഛൻ ശെൽവരാജിന് വരുംദിവസം ബൈപാസ് ശസ്ത്രക്രിയ നടക്കും.
ഓൺലൈൻ ക്ലാസ് കഴിഞ്ഞാൽ ആദിത്യനും അഭിമന്യൂവിനും അദ്വൈത് എന്നിവരാണ് പച്ചക്കറി കച്ചവടവുമായി തെരുവിലിറങ്ങിയത്.

