Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.പി.എം ലോക്കൽ സെക്രട്ടറിക്കെതിരെ ആരോപണവുമായി പാർട്ടി അംഗവും ഭാര്യയും
text_fieldsbookmark_border
ആലപ്പുഴ: സദാചാരവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കാത്തതിന് തന്നെ വധിക്കുമെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി ഭീഷണിപ്പെടുത്തുന്നതായി പാർട്ടി അംഗവും മുല്ലശ്ശേരി ബ്രാഞ്ച് മുൻ സെക്രട്ടറിയുമായ ഷിജാർ. പാർട്ടി അംഗം കൂടിയായ ഭാര്യയുമായെത്തി പ്രസ്ക്ലബിൽ വാർത്തസമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്. ഷിജാറിെൻറയും കുഞ്ഞിെൻറയും തെൻറയും ജീവന് ഭീഷണിയുണ്ടെന്നും കുടുംബം ഭയപ്പാടിലാണ് കഴിയുന്നതെന്നും ഷിജാറിെൻറ ഭാര്യ ജാസ്മിനും പറഞ്ഞു. ജനാധിപത്യ മഹിള അസോസിയേഷൻ കായംകുളം ഏരിയ മുൻ വൈസ് പ്രസിഡൻറും എരുവ മേഖല മുൻ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി മുൻ അംഗവുമാണ് ജാസ്മിൻ.
Next Story

