പാലിയേറ്റിവ് സാമഗ്രികൾ നൽകി
text_fieldsഅരൂക്കുറ്റി സി.എച്ച്.സി പാലിയേറ്റിവ് കെയറിന് മർച്ചന്റ്സ് അസോസിയേഷൻ സാമഗ്രികൾ കൈമാറുന്നു
അരൂക്കുറ്റി: വ്യാപാരി ദിനത്തോടനുബന്ധിച്ച് അരൂക്കുറ്റി സി.എച്ച്.സി പാലിയേറ്റിവ് കെയറിന് അരൂക്കുറ്റി മർച്ചന്റ്സ് അസോസിയേഷൻ പാലിയേറ്റിവ് സാമഗ്രികൾ കൈമാറി. അരൂക്കുറ്റി സി.എച്ച്.സിയിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് സി.കെ. അഷറഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.എ. അഷറഫ് വെള്ളേഴത്ത് ഉദ്ഘാടനം ചെയ്തു. സി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോക്ടർ റൂബി അസോസിയേഷൻ ഭാരവാഹികൾക്ക് അഭിനന്ദന സന്ദേശം അയച്ചു.
പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി.എം. ഷാനവാസ്, ഡോ. ജീൻസ മാത്യു, മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി വി.സി. രാജേന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ ടി.എസ്. നാസിമുദ്ദീൻ, എൻ.എ. സക്കരിയ, ജോ. സെക്രട്ടറി കെ.പി. ഫസീർ, സുനിൽകുമാർ, പി.എം. ഷാജിർഖാൻ, നിയാസ്, പാലിയേറ്റിവ് നഴ്സുമാരായ ബി. റീന, എം.എസ്. ബീന, സ്റ്റാഫ് നഴ്സ് റിൻസി തുടങ്ങിയവർ സംബന്ധിച്ചു. വ്യാപാരി ദിനത്തോടനുബന്ധിച്ച് പ്രസിഡന്റ് സി.കെ. അഷറഫ് പതാക ഉയർത്തി. ജനറൽ സെക്രട്ടറി വി.സി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.

