പാണാവള്ളിയിലെ ബോട്ടുകൾക്ക് ഫിറ്റ്നസ് ഇല്ല; വ്യാപക പരാതി
text_fieldsറെസ്ക്യൂ ബോട്ട് ഉൾപ്പെടെ ബോട്ടുകൾ പാണാവള്ളി സ്റ്റേഷനിൽ
പൂച്ചാക്കൽ: പാണാവള്ളിയിൽ സർവിസ് നടത്തിക്കൊണ്ടിരിക്കുന്ന ബോട്ടുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല. പെരുമ്പളം തെക്കെ മുണ്ടക്കൽ ടി.പി. ഷിബുവിന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരം വ്യക്തമാക്കുന്നത്. പാണാവള്ളി ബോട്ട് സ്റ്റേഷനിലെ ഒമ്പത് ബോട്ടുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളുടെ കോപ്പികളാണ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്.
ഫിറ്റ്നസ് പുതുക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ട് എന്നാണ് വിവരാവകാശ മറുപടിയിലുള്ളത്. ബോട്ടുകളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കണമെന്ന് നിർദേശമുണ്ടെങ്കിലും വളരെ നാളുകളായി അത് കാണാറില്ലായിരുന്നു. യാത്രക്കാർ ചവിട്ടിക്കയറാനുപയോഗിക്കുന്ന ജോലിപോലും ഒടിഞ്ഞുതൂങ്ങിയ ബോട്ടുകൾ ഇവിടെ സർവിസ് നടത്തുന്നുണ്ടെന്ന പരാതിയുണ്ട്.

