കായൽക്കരയിൽ തള്ളിയ വഞ്ചിയുടെ മോൾഡ് മത്സ്യത്തൊഴിലാളികൾക്ക് ദുരിതമാകുന്നു
text_fieldsഅരൂർ കായൽക്കരയിൽ തള്ളിയ വഞ്ചിയുടെ ഫൈബർ ഗ്ലാസ് മോൾഡ്
അരൂർ: കൈതപ്പുഴ കായൽ കരയിൽ അരൂരിലെ പഴയ പൊലീസ് സ്റ്റേഷൻ പരിസരത്തുള്ള ബോട്ട് ജെട്ടിയിൽ വഞ്ചിയുടെ മോൾഡ് തള്ളിയത് മത്സ്യത്തൊഴിലാളികൾക്ക് ദുരിതമായി.
ഫൈബർ ഗ്ലാസിൽ വഞ്ചികൾ നിർമിക്കുന്നതിന് ഉണ്ടാക്കിയ മോൾഡ് ആണ് മാസങ്ങളായി ഇവിടെ കിടക്കുന്നത്.കായംകുളം,കൊല്ലം എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് പോകാനുള്ള ചെറിയ ഫിഷിങ് ബോട്ടുകൾ വാഹനങ്ങളിൽ കൊണ്ടുവന്ന് കായലിലേക്ക് ഇറക്കുന്നതിനുള്ള റാമ്പിലാണ് വള്ളത്തിന്റെ മോൾഡ് തടസമായി കിടക്കുന്നത്.
ഫിഷറീസ് വകുപ്പ് അധികൃതരോ അരൂർ ഗ്രാമപഞ്ചായത്ത് അധികാരികളോ മോൾഡ് തള്ളിയവരെ കണ്ടെത്തി,കായൽ തീരത്ത് നിന്ന് ഇത് ഒഴിവാക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.

