വിവാഹവേദിയിൽ മാതൃകയായി ജീവകാരുണ്യപദ്ധതിയുടെ തുടക്കം
text_fieldsഭരണിക്കാവ് പഞ്ചായത്ത് അംഗം സൽമാൻ പൊന്നേറ്റിലിെൻറ വിവാഹച്ചടങ്ങിൽ കനിവ് പദ്ധതിയുടെ ഉദ്ഘാടനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
നിർവഹിക്കുന്നു
കായംകുളം: വിവാഹച്ചടങ്ങിൽ ജീവകാരുണ്യ പദ്ധതിക്ക് തുടക്കംകുറിച്ച പഞ്ചായത്ത് അംഗത്തിെൻറ നടപടി മാതൃകയായി. ഭരണിക്കാവ് ഗപഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറുമായ സൽമാൻ പൊന്നേറ്റിലാണ് 12ാം വാർഡിലേക്കായി പദ്ധതി പ്രഖ്യപിച്ചത്. ഇലിപ്പക്കുളം നാടാലയിൽ സിനോരയുമായി നടന്ന വിവാഹവേദിയിൽ പദ്ധതിയുടെ ഉദ്ഘാടനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു.
സി.ആർ. മഹേഷ് എം.എൽ.എ, കെ.കെ. ഷാജു, സുരേഷ് തോമസ് നൈനാൻ, മഠത്തിൽ ഷുക്കൂർ, മേലേകീപ്പള്ളിൽ നന്ദകുമാർ, ടി. രാജൻ തുടങ്ങിയവർ പങ്കെടുത്തു. 24 നിർധന രോഗികൾക്ക് തുടക്കത്തിൽ സഹായം ലഭിക്കും.

