Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചികിത്സ വൈകിയതോടെ അർബുദ ബാധിതനായ കുട്ടി മരിച്ചു; ​ ആരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച്

text_fields
bookmark_border
ചികിത്സ വൈകിയതോടെ അർബുദ ബാധിതനായ കുട്ടി മരിച്ചു; ​ ആരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച്
cancel
camera_alt

ചേരാവള്ളി അർബൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ സി.എസ്. ബാഷ ഉദ്ഘാടനം ചെയ്യുന്നു

കായംകുളം: അർബുദ ബാധിതനായ കുട്ടിക്ക് ചികിത്സ വൈകിയ ചേരാവള്ളി അർബൻ ആരോഗ്യകേന്ദ്രത്തിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. ചികിത്സ വൈകിയ കുട്ടി മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നായിരുന്നു ആവശ്യം.

ടൗൺ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം നഗരസഭ യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ സി.എസ്. ബാഷ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ ഹസീം അമ്പിരേത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആരിത ബാബു, ദളിത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ്​ ബിദു രാഘവൻ, സമീർ ചേരാവള്ളി, കൊച്ചുമോൻ, ദിലീപ് രാകേഷ് പുത്തൻവീടൻ, വത്സല കുഞ്ഞുമോൻ, അഫ്നാൻ ചാങ്ങയിൽ, അരുൺ കാവടിപാലം, അനീഷ് കളത്തിന്‍റെ വടക്കതിൽ, അമീൻ, ആരിഫ്, സുരേഷ്, ശിവരാജൻ, ജൗഹർ, എന്നിവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - child dies of cancer after treatment delayed; Youth congress march to helth center
Next Story