Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭക്ഷ്യധാന്യം പിടികൂടിയ സംഭവം: മൂന്നുപേർ റിമാൻഡിൽ
text_fieldsbookmark_border
ആലപ്പുഴ: സ്വകാര്യമില്ലുകളിലേക്ക് കടത്താൻ സംഭരിച്ച ഭക്ഷ്യധാന്യങ്ങൾ പിടികൂടിയ സംഭവത്തിൽ മൂന്നുേപർ റിമാൻഡിൽ.
ആലപ്പുഴ വലിയമരം പുതുവൽ പുരയിടം മോഹൻനിവാസ് അജിത്കുമാർ (51), ആലപ്പുഴ എ.എൻ.പുരം യദുകുലത്തിൽ കണ്ണൻ (46), ആര്യാട് വെട്ടുവഴി ഷംസുദ്ദീൻ (53) എന്നിവരാണ് റിമാൻഡിലായത്.
അവശ്യവസ്തു നിയമപ്രകാരമാണ് കേസെടുത്തത്. ക്വാളിറ്റി കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർ സ്റ്റേഷനിൽ സൂക്ഷിച്ച ഭക്ഷ്യധാന്യം പരിശോധിച്ചു. റേഷനരിയോട് സാമ്യമുണ്ടെന്നാണ് ഇവരുടെ നിഗമനം.
എന്നാൽ, റിപ്പോർട്ട് കിട്ടിയശേഷം മാത്രമേ ഇക്കാര്യം ഉറപ്പിക്കാൻ കഴിയുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. തിരുവമ്പാടിയിൽ നിർമാണത്തിലിരുന്ന വീട്ടിൽനിന്നാണ് 172 ചാക്ക് ഭക്ഷ്യധാന്യം പിടികൂടിയത്.
Next Story

