ജോലി വാഗ്ദാനം നല്കി പണം തട്ടി; ഒരാള്‍ അറസ്റ്റില്‍
text_fieldsആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം നല്കി പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷന് സമീപം സ്കൈലൈന്‍ എന്റര്‍പ്രൈസസ് നടത്തുന്ന നൗഷാദിനെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ സ്വദേശി ഷാഹിര്‍ നിയാസ്, ആലപ്പുഴ ചെറിയനാട് സ്വദേശി നൗഫിയ എന്നിവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
അറസ്റ്റിലായ പ്രതിയെ റിമാന്റ് ചെയ്തു. വിദേശത്ത് ജോലി വാഗ്ദാനം നല്കി ഷാഹിര്‍ നിയാസില്‍ നിന്ന് 40,000 രൂപയും നൗഫിയയില് നിന്നും രണ്ട് തവണകളായി 86,000 രൂപയും കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു. പലതവണ വിസ ശരിയാക്കാമെന്ന് പറഞ്ഞെങ്കിലും നടക്കാതെ വന്നതോടെയാണ് ഇരുവരും പരാതി നല്‍കിയത്.

