Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയോധികയെ മരുമകൾ മർദിച്ചതായി പരാതി
text_fieldsbookmark_border
പരിക്കേറ്റ രുക്മിണിയമ്മ
മാന്നാർ: കുട്ടമ്പേരൂർ പന്ത്രണ്ടാം വാർഡ് കാര്യാട്ടിൽ തെക്കേതിൽ അർച്ചിതം വീട്ടിൽ പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ രുക്മിണിയമ്മയെ (65) മരുമകൾ മർദിച്ചതായി പരാതി. വീടിനു പുറത്തേക്കിറങ്ങിയ രുക്മിണിയമ്മയെ റോഡിൽനിന്ന് പിടിച്ചു അകത്തുകൊണ്ടുപോയി ചട്ടുകംകൊണ്ട് തലക്കടിച്ചു മുറിവേൽപിച്ചു. മുഖത്ത് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് അന്വേഷിക്കാൻ പൊലീസ് എത്തിയപ്പോൾ അരമണിക്കൂർ കഴിഞ്ഞാണ് ഇവർ വാതിൽതുറന്നത്. തുടർന്ന് മറ്റൊരു മകനായ ഗിരീഷ് കുമാറിനെ വിളിച്ചുവരുത്തി മാവേലിക്കര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Next Story

