ആശുപത്രിയിലെ ഉച്ചഭക്ഷണത്തിെൻറ പേരിൽ പണപ്പിരിവെന്ന്
text_fieldsചെങ്ങന്നൂർ: ജില്ല ആശുപത്രിയിലെ ഉച്ചഭക്ഷണ വിതരണത്തിന് തിരുവല്ല കുറ്റൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടന പണം പിരിക്കുന്നതായി ആക്ഷേപം. പൊതുപ്രവര്‍ത്തകനായ ഫിലിപ് ജോണ്‍ പുന്നാട്ട് കലക്ടര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്കി.
ഇവര്‍ വിതരണം ചെയ്യുന്ന നോട്ടീസിൽ സഹൃദയ ചാരിറ്റബിള്‍ ട്രസ്റ്റിെൻറ കുറ്റൂരിലെ വിലാസവും പിന്നിൽ കൊല്ലം രാമന്‍കുളങ്ങരയിലെ കനറാ ബാങ്ക് ശാഖയിലെ അക്കൗണ്ട് നമ്പറുമാണ് നല്‍കിയിരിക്കുന്നത്.
2004 മുതല്‍ ഉച്ചക്കഞ്ഞി നല്കിവന്നിരുന്നത് ചെങ്ങന്നൂരിലെ സാന്ത്വനം ഹെല്‍ത്ത് കെയര്‍ സെൻറര്‍ എന്ന ജീവകാരുണ്യ സംഘടനയായിരുന്നു.
ഇത് നിര്‍ത്തണമെന്ന ലക്ഷ്യത്തോടെ ആശുപത്രിയിലെ ചിലരുടെ പിന്തുണയോടെ നിരവധി കാരണങ്ങള്‍ പറഞ്ഞ് ഇതിനെതിരെ നോട്ടീസ് നല്‍കുകയും പലതവണ പരിശോധനകള്‍ നടത്തി അവസാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് 2018 ഡിസംബര്‍ 23ന് ഇത് നിര്‍ത്തി. അതിനുശേഷമാണ് കുറ്റൂരിലെ സംഘടന എത്തിയത്.

