നഗ്നത പ്രദർശനം: മധ്യവയസ്കൻ അറസ്റ്റിൽ
text_fieldsചാരുംമൂട്: സ്കൂൾ കുട്ടികൾക്കു മുന്നിൽ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. പാലമേൽ ആദിക്കാട്ടുകുളങ്ങര എള്ളുംവിള കിഴക്കേതിൽ താമസിക്കുന്ന ചങ്ങനാശ്ശേരി ഫാത്തിമപുരത്ത് പുതുപറമ്പിൽ നവാസിനെയാണ് (54) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വാഹനവും കസ്റ്റഡിയിലെടുത്തു. ഒരു മാസമായി കുട്ടികൾ വരുന്ന വഴികളിൽ കാത്തുനിന്ന് നഗ്നത പ്രദർശനം നടത്തുകയായിരുന്നു ഇയാൾ.
പെൺകുട്ടികൾ പരാതി നൽകിയതിനെ തുടർന്ന് നൂറനാട് പൊലീസ് പോക്സോ പ്രകാരം കേസ് എടുത്തു. എന്നാൽ, ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. തുടർന്ന് വാഹന നമ്പർ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം ഇയാളെ ചാരുംമൂട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. സി.ഐ പി. ശ്രീജിത്, എസ്.ഐമാരായ എസ്. നിതീഷ്, സുഭാഷ് ബാബു, സി.പി.ഒമാരായ സിനു വർഗീസ്, മനു പ്രസന്നൻ, ജയേഷ്, അനി, വിഷ്ണു, പ്രവീൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് ചെയ്തത്. ഇയാളെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

