വാറ്റുകേന്ദ്രത്തിൽ റെയ്ഡ്: 1300 ലിറ്റർ കോടയും 30 ലിറ്റർ ചാരായവും പിടിച്ചു
text_fieldsറെയ്ഡിൽ പിടികൂടിയ ചാരായവും കോടയും വാറ്റുപകരണങ്ങളുമായി നൂറനാട് എക്സൈസ് സംഘം
ചാരുംമൂട്: വള്ളികുന്നം പേച്ചിറയിൽ വൻ വ്യാജ വാറ്റുകേന്ദ്രത്തിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 1300 ലിറ്റർ കോടയും 30 ലിറ്റർ ചാരായവും ഉപകരണങ്ങളും പിടിച്ചെടുത്തു.
നൂറനാട് എക്സൈസ് പ്രിവൻറിവ് ഓഫിസർ അബ്ദുൽ ഷുക്കൂറിെൻറ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. മാരകായുധങ്ങളുമായി കാവൽനിന്ന് വ്യാജവാറ്റ് നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഈ പ്രദേശത്ത് സാഹസികമായി എത്തിയ എക്സൈസ് സംഘത്തെ കണ്ട വാറ്റ് സംഘം വെള്ളത്തിൽ ചാടി കടന്നുകളഞ്ഞു. ഇവർ സൂക്ഷിച്ചിരുന്ന വെട്ടുകത്തി
തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു. പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ചതായി എക്സൈസ് പറഞ്ഞു.
റെയ്ഡിൽ സന്തോഷ് കുമാർ, സി.ഇ.ഒ മാരായ അനു, ശ്യാംജി, സീനുലാൽ, അശോകൻ, രാജീവ്, താജുദ്ദീൻ, ഡ്രൈവർ സന്ദീപ് കുമാർ എന്നിവരും പങ്കെടുത്തു.

