Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചന്തിരൂർ പുത്തൻതോട്ടിൽ മാലിന്യം തള്ളുന്നത് തുടരുന്നു: അവലോകനയോഗം ഇന്ന്

text_fields
bookmark_border
ചന്തിരൂർ പുത്തൻതോട്ടിൽ മാലിന്യം തള്ളുന്നത് തുടരുന്നു: അവലോകനയോഗം ഇന്ന്
cancel
camera_alt

ഇ​റ​ച്ചി​ക്കോ​ഴി മാ​ലി​ന്യം പു​ത്ത​ൻ തോ​ട്ടി​ൽ ത​ള്ളി​യ​പ്പോ​ൾ

അരൂർ: ചന്തിരൂർ പുത്തൻതോട് ശുചീകരണം ആരംഭിച്ച് രണ്ടുമാസം പിന്നിട്ടിട്ടും എങ്ങും എത്തിയില്ലെന്ന പരാതി പരിശോധിക്കാൻ ചൊവ്വാഴ്ച ബന്ധപ്പെട്ടവരുടെ യോഗം ചേരും. രാവിലെ 11 മണിക്ക് ചന്തിരൂർ പാലസ് കൺവെൻഷൻ സെന്റിലാണ് യോഗം. മാലിന്യം നിക്ഷേപിക്കാൻ സ്ഥലം അനുവദിക്കാമെന്ന് ചില സ്വകാര്യ വ്യക്തികൾ സമ്മതിച്ചിട്ടുണ്ടെന്ന് അറിയുന്നു. പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ രൂപവത്കരിച്ച ജാഗ്രതസമിതി ഇക്കാര്യങ്ങൾ പരിശോധിക്കും.

തോടിന്റെ ഇരുകരകളിലും കൽക്കെട്ടില്ലാത്ത ഭാഗങ്ങളിൽ കല്ലുകെട്ടാമെന്ന് പറഞ്ഞിരുന്നെങ്കിലും കൽക്കെട്ട് തുടങ്ങിയിട്ടില്ല. കൽക്കട്ടിന്റെ അളവ് എത്രയെന്ന് യോഗത്തിൽ തിട്ടപ്പെടുത്താനും സാധ്യതയുണ്ട്. ചന്തിരൂർ പാലത്തിന്റെ കിഴക്കോട്ടുള്ള ഭാഗങ്ങളിൽ ശുചീകരണം ആരംഭിച്ചെങ്കിലും കാര്യക്ഷമമല്ലെന്ന് ചന്തിരൂർ പുന്നത്തറ റോഡ് റെസിഡൻസ് അസോസിയേഷൻ ഭാരവാഹിയായ ഉബൈദ് പറഞ്ഞു.

തോടിന്റെ കരയിൽ താമസിക്കുന്ന 142 വീട്ടുകാർ അടങ്ങിയ റസിഡൻസ് അസോസിയേഷൻ ശുചീകരണം കാര്യക്ഷമമാക്കാത്തതിൽ പ്രതിഷേധത്തിലാണ്. തുറവൂർ- അരൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി തോട്ടിൽ തള്ളിയിരിക്കുന്ന കോൺക്രീറ്റ് മാലിന്യം നീക്കം ചെയ്യാൻ നടപടി ഇനിയും ആരംഭിച്ചിട്ടില്ല. കരാർ കമ്പനിയോട് ഇക്കാര്യം ഇറിഗേഷൻ വകുപ്പ് ആവശ്യപ്പെട്ടിട്ട് മാസങ്ങൾ കഴിഞ്ഞു. വെള്ളത്തിലോടുന്ന മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തോട്ടിലെ മണ്ണും, അഴുക്കും കോരുന്ന പ്രവൃത്തിയാണ് ഇപ്പോഴും നടക്കുന്നത്.

പായൽ തിങ്ങിയതോടെ ശുചീകരണം ദുഷ്കരമായി. 65 ലക്ഷം രൂപയോളം വകയിരുത്തി ഇറിഗേഷൻ വകുപ്പ് ഏറ്റെടുത്തിരിക്കുന്ന പുത്തൻ തോടിന്റെ ശുചീകരണം മിനി ട്രഡ്ജർ ഉപയോഗിച്ച് കാര്യക്ഷമമായി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തോട്ടിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യത്തിന്റെ കണക്കെടുക്കാൻ ഉദ്യോഗസ്ഥർ തയാറാകണം. കോൺക്രീറ്റ് മാലിന്യത്തിനു പുറമെ, പല വീടുകളുടെയും സ്ഥാപനങ്ങളുടെയും മതിലുകൾ ഇടിഞ്ഞു വീണിട്ടുണ്ട്. ഇപ്പോൾ പോലും ഇറച്ചിക്കോഴിയുടെ മാലിന്യം തോട്ടിൽ തള്ളുന്നുണ്ട്. ശുചീകരണത്തിന് വ്യക്തമായ പദ്ധതി കൂടുന്ന യോഗത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമീപവാസികൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chanthiroor Garbage Dumping: Review Today
Next Story