പെൺകുട്ടിക്കുനേരെ അതിക്രമം; യുവാവിന് 12 വർഷം തടവ്
text_fieldsപ്രശാന്ത്
അരൂർ: 12 വയസ്സുകാരിക്കെതിരെ അതിക്രമം നടത്തിയ യുവാവിന് 12 വർഷം തടവും പിഴയും. അരൂർ പൊലീസ് 2020ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി എഴുപുന്ന ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡിൽ ഈരേക്കളം വീട്ടിൽ പ്രശാന്തിനെയാണ് (30) വിവിധ വകുപ്പുകളിലായി 12വർഷം തടവും രണ്ടുലക്ഷം രൂപ പിഴയും ചേർത്തല സ്പെഷൽ ഫാസ്റ്റ്ട്രാക് -പോക്സോ -കോടതി വിധിച്ചത്. പിഴയടക്കാത്തപക്ഷം ഓരോ വർഷംവീതം തടവുകൂടി അനുഭവിക്കണം. അരൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒമാരായിരുന്ന കെ.എൻ. മനോജ്, കെ.ജെ. ജേക്കബ് , സീനിയർ സി.പി.ഓമാരായിരുന്ന ജിഷമോൾ, ബിനുമോൾ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ബീന ഹാജരായി.

