ബിനാലെക്ക് രഘുനാഥെൻറ ശിൽപങ്ങൾ ഒരുങ്ങി
text_fieldsരഘുനാഥൻ ശിൽപ നിർമാണത്തിൽ
അരൂർ: ആലപ്പുഴ ബിനാലെയിൽ പ്രദർശിപ്പിക്കാൻ രഘുനാഥെൻറ ശിൽപങ്ങൾ തയാറായി. കൊച്ചി ബിനാലെയുടെ സ്ഥിരം സാന്നിധ്യമായ കെ. രഘുനാഥെൻറ താമസം എരമല്ലൂരിലാണ്.
ലോകമേ തറവാട് ശീർഷകത്തിൽ ആലപ്പുഴ പട്ടണത്തിൽ നടക്കുന്ന കലാ പ്രദർശനത്തിൽ എരമല്ലൂരിൽനിനിന്ന് മാത്രം നിരവധി കലാകാരന്മാരുടെ ശിൽപങ്ങളും ചിത്രങ്ങളുമുണ്ട്. ശിൽപ നിർമാണത്തിന് രഘുനാഥൻ മാധ്യമമായി സ്വീകരിക്കുന്നത് ഫൈബർ ഗ്ലാസാണ്.
നിറം കൊടുക്കാനും ഭാരക്കുറവും ലോകത്തെവിടേക്ക് വേണമെങ്കിലും അയക്കാനും വലിപ്പമില്ലായ്മയും സൗകര്യമാണെന്ന് രഘുനാഥൻ പറയുന്നു. പല കാര്യങ്ങളോടും കേരളീയെൻറ ഇരട്ടത്താപ്പിനോടുള്ള ദേഷ്യമാണ് ശിൽപങ്ങളിലെ വിഷയം ആകുന്നത്.

