വനിതദിനത്തിൽ നിയമനം; ഗതാഗതം നിയന്ത്രിച്ച് വനിത ഹോം ഗാർഡുകൾ
text_fieldsജില്ലയിൽ ആദ്യമായി നിയമനം ലഭിച്ച വനിത ഹോം ഗാർഡുകൾ
ആലപ്പുഴ: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ജില്ലയിൽ ആദ്യമായി അഞ്ച് വനിത ഹോം ഗാർഡുകളെ നിയമിച്ചു. രണ്ടുപേരെ ചേർത്തല സബ് ഡിവിഷനിലും മൂന്നുപേരെ ആലപ്പുഴ സബ് ഡിവിഷനിലേക്കുമാണ് നിയമിച്ചത്.
ഇവർ കായംകുളം അഗ്നിരക്ഷാ നിലയത്തിലാണ് പരിശീലനം പൂർത്തിയാക്കിയത്. വനിതദിനത്തിൽ നിയമനം ലഭിച്ച ഇവർ ചൊവ്വാഴ്ച മുതൽ ചേർത്തലയിലും ആലപ്പുഴയിലും നിരത്തുകളിൽ ഗതാഗത നിയന്ത്രണത്തിന് ഇറങ്ങി.
കേരള പൊലീസിൽനിന്ന് വിരമിച്ച ഒരാളും സി.ആർ.പി.എഫിൽനിന്ന് വിരമിച്ച നാലുപേരുമാണ് ബാച്ചിലുള്ളത്.
ആർമി, നേവി എയർഫോഴ്സ്, പാരാമിലിട്ടറി തുടങ്ങിയ സൈനിക അർധസൈനിക വിഭാഗങ്ങളിൽനിന്നും പൊലീസ്, ഫോറസ്റ്റ്, എക്സൈസ്, ജയിൽ തുടങ്ങിയ സംസ്ഥാന സർവിസുകളിൽനിന്നും വിരമിച്ച സേനാംഗങ്ങളെയാണ് ഹോം ഗാർഡായി നിയമിക്കുന്നത്.

