Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം; പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​തം

text_fields
bookmark_border
അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം;  പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​തം
cancel
camera_alt

ജ​ന​പ്ര​തി​നി​ധി​ക​ളും ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് വീ​ടു​ക​ളി​ൽ ന​ട​ത്തി​യ

ബോ​ധ​വ​ത്ക​ര​ണം

ആറാട്ടുപുഴ: പഞ്ചായത്തിലെ മൂന്നാം വാർഡിൽ 40 വയസ്സുള്ള യുവതിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പും പഞ്ചായത്തും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

പഞ്ചായത്തിൽ അതിജാഗ്രത പ്രഖ്യാപിച്ചതിന്‍റെ ഭാഗമായി മൂന്നാം വാർഡിൽ 14 ദിവസം നീളുന്ന പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആരോഗ്യവകുപ്പ് ജീവനക്കാർ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ നടത്തുന്നത്. പ്രദേശത്തെ വീടുകൾ സന്ദർശിച്ച് ജലസാമ്പിളുകൾ ശേഖരിക്കുകയും ക്ലോറിനേഷൻ നടത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്.

ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ചേർന്ന ഇന്‍റർ സെക്ടർ മീറ്റിങ്ങിൽ വരും ദിവസങ്ങളിലെ പ്രവർത്തനങ്ങൾക്ക് രൂപം നൽകി.

തിങ്കളാഴ്ചക്കുള്ളിൽ പഞ്ചായത്തിലെ 18 വാർഡുകളിലും സ്ക്വാഡ് പ്രവർത്തനങ്ങൾ പൂർത്തിയാക്കും. ഇതോടൊപ്പം മുഴുവൻ ഉന്നതികളിലും ടൗൺഷിപ്പുകളിലും കുളക്കടവുകളിലും ജാഗ്രതാ ബോർഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. മൈക്ക് അനൗൺസ്മെന്‍റ്, നോട്ടീസുകൾ എന്നിവ വഴി ബോധവത്കരണം തുടരുകയാണ്. തിങ്കളാഴ്ച വരെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചൊവ്വാഴ്ച അവലോകന യോഗം ചേരും. ഇതിന്‍റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ ഉടൻ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വൈസ് പ്രസിഡന്‍റ് രാജേഷ് കുട്ടൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി വൈസ് ചെയർമാൻ ശ്യാംകുമാർ അധ്യക്ഷത വഹിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Amoebic Meningoencephalitis: Preventive Measures Intensified
Next Story