വിദേശത്ത് ജോലി വാഗ്ദാനം നല്കി പണംതട്ടിയ ഒരാൾ പിടിയിൽ
text_fieldsബാബു
അമ്പലപ്പുഴ: മാൾട്ടയിലും മറ്റ് വിദേശ രാജ്യങ്ങളിലും ജോലി വാഗ്ദാനം നല്കി നിരവധി പേരിൽ നിന്ന് പണം തട്ടിയവരിൽ ഒരാൾ പിടിയിൽ. എറണാകുളം രായമംഗലം പഞ്ചായത്ത് 18ാം വാർഡിൽ കുറുപ്പുംപടി ചിറങ്ങര വീട്ടിൽ സി.പി. ബാബുവിനെ (55) ആണ് അമ്പലപ്പുഴ പൊലീസ് പിടികൂടിയത്.
പുറക്കാട് സ്വദേശിയായ യുവാവിനെ മാൾട്ടയിൽ ഡ്രൈവറായി ജോലിക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞു പണം തട്ടിയ കേസിലാണ് അറസ്റ്റ്. പുറക്കാട് സ്വദേശിയായ യുവാവിന്റെ പരാതിയില്‍ ബാബുവിനെ പെരുമ്പാവൂർ കുറുപ്പംപടിയിൽ നിന്നും അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇടുക്കി ശാന്തൻപാറ സ്വദേശിനിയായ കൂട്ടുപ്രതി റുഷീദ വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നു.

