മത്സ്യബന്ധന വള്ളം തിരയിൽപ്പെട്ടു; തൊഴിലാളികൾക്ക് പരിക്ക്
text_fieldsഅമ്പലപ്പുഴ: മീൻപിടിത്തം കഴിഞ്ഞ് മടങ്ങിയ വള്ളം തിരയിൽപ്പെട്ടു. വള്ളത്തിനടിയിൽ വീണ് തൊഴിലാളികൾക്ക് പരിക്ക്. നീർക്കുന്നം കടപ്പുറത്ത് ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.
പുലർച്ച മത്സ്യബന്ധനത്തിനുപോയ ശേഷം കരക്കടുപ്പിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. ഈ സമയം വള്ളത്തിലുണ്ടായിരുന്ന ആറ് തൊഴിലാളികളും വള്ളത്തിനടിയിൽപ്പെട്ടു. ഉടമ നീർക്കുന്നം പുതുവൽ അനീഷിെൻറ കാൽ ഒടിഞ്ഞു.
മറ്റ് തൊഴിലാളികളായ പുതുവൽ സജി, ഫിഷർ മെൻ കോളനി ശങ്കരൻ, ബേബി, പടിഞ്ഞാറെ കാട്ടൂക്കാരൻ ഗോപി, വാലയിൽ പീറ്റർ എന്നിവർക്കും പരിക്കേറ്റു.
കടലിൽ വീണ് എൻജിന് ഭാഗിക തകരാറ് സംഭവിച്ചു. വല പൂർണമായി തകർന്നു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

