Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർപട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി നാളെ

text_fields
bookmark_border
voter list updation
cancel

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള സമയം നാളെ അവസാനിക്കും. നേരത്തേ ആഗസ്റ്റ് എട്ട് വരെയായിരുന്നു വോട്ടർപട്ടിക പുതുക്കാനുള്ള സമയപരിധി. പിന്നീട് 12വരെ നീട്ടി. ഈ വർഷം അവസാനത്തോടെയാണ് സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. ഇതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർപട്ടിക പുതുക്കുന്നത്.

അതേസമയം, പൂങ്കുന്നത്തെ ഫ്ലാറ്റിൽ ഉടമയറിയാതെ ഒമ്പത് കള്ളവോട്ടുകൾ കണ്ടെത്തിയെന്ന വാർത്ത പുറത്ത് വന്നിരുന്നു. പൂങ്കുന്നത്തെ ക്യാപിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിലെ നാല് സി എന്ന ഫ്ലാറ്റിലാണ് ക്രമക്കേട് നടന്നത്. വീട്ടിൽ തനിക്ക് മാത്രമാണ് വോട്ട് ഉണ്ടായിരുന്നതെന്നും ബാക്കിയുള്ളവ ആര് ചേർത്തു എന്ന് അറിയില്ലെന്നും ഫ്ലാറ്റുടമ പ്രസന്ന പറഞ്ഞു.

കള്ളവോട്ടുകളെക്കുറിച്ച് പരാതി നല്‍കിയിരുന്നെന്നും പ്രസന്ന പറഞ്ഞു. ഇല്ലാത്ത ആളുകളുടെ വോട്ടുകൾ തിരുകി കയറ്റിയെന്ന ആരോപണത്തിൽ വീട്ടമ്മയായ പ്രസന്ന അശോകനെ പിന്തുണച്ച് അയൽവാസികളും രംഗത്തെത്തി. വോട്ടർ പട്ടികയിലെ ആളുകളെ കണ്ടിട്ടേ ഇല്ലെന്ന് വർഷങ്ങളായി ഫ്ലാറ്റിൽ താമസിക്കുന്നവർ വ്യക്തമാക്കി.

കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സ് ​ക​​ണ്ടെ​ത്തി​യ വ്യാ​ജ​വോ​ട്ടു​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ നേ​മ​ത്തും ക​ഴ​ക്കൂ​ട്ട​ത്തും തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ലും വ​ട്ടി​യൂ​ർ​ക്കാ​വി​ലുമാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ബി.​ജെ.​പി​ക്ക് സ്വാ​ധീ​ന​മു​ള്ള തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ടു​ന്ന ഈ ​നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ 2021ൽ ​ഹൈ​കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ചെ​യ്യാ​ൻ ക​ഴി​യാ​തെ പോ​യ വ്യാ​ജ വോ​ട്ടു​ക​ൾ 2024 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചെ​യ്ത​താ​കാം ശ​ശി ത​രൂ​രി​​ന്റെ ഭൂ​രി​പ​ക്ഷം കു​റ​യാ​ൻ കാ​ര​ണ​മെ​ന്ന സം​ശ​യ​വും കോ​ൺ​ഗ്ര​സ് ഉ​യ​ർ​ത്തിയിരുന്നു.

കേ​ര​ള​ത്തി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ 10 ല​ക്ഷ​ത്തി​ലേ​റെ വ്യാ​ജ വോ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്ന കോ​ൺ​ഗ്ര​സ്, അ​തി​ൽ 4.34 ല​ക്ഷം വ്യാ​ജ വോ​ട്ടു​ക​ളു​ടെ തെ​ളി​വു​ക​ളാ​ണ് ഹൈ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. ക​ർ​ണാ​ട​ക​യി​ലെ ഒ​രു നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​പ​ട്ടി​ക പ​രി​ശോ​ധി​ച്ച് ആ​റ് മാ​സ​മെ​ടു​ത്ത് സ​മാ​ഹ​രി​ച്ച വ്യാ​ജ വോ​ട്ടു​ക​ളു​ടെ നാ​ലി​ര​ട്ടി​യാ​ണ് കേ​ര​ള​ത്തി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സ് തെ​ളി​വു​ക​ളോ​ടെ ഹൈ​കോ​ട​തി മു​മ്പാ​കെ വെ​ച്ച​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Local elections: Last date to update voter list tomorrow
Next Story