Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടിൽ മിന്നലേറ്റു; അമ്മക്കും കുഞ്ഞിനും പരിക്ക്

text_fields
bookmark_border
വീട്ടിൽ മിന്നലേറ്റു; അമ്മക്കും കുഞ്ഞിനും പരിക്ക്
cancel
camera_alt

മി​ന്ന​ലേ​റ്റ കി​ണ​ർ

കൊട്ടിയം: വീട്ടിൽ ആഹാരം കഴിച്ചുകൊണ്ടിരുന്ന അമ്മക്കും കുഞ്ഞിനും മിന്നലേറ്റു. ഇരുവർക്കും പൊള്ളലേറ്റു. നെടുമ്പന പഞ്ചായത്ത് പത്താം വാർഡ് ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനിൽ അജിത്തിന്റെ ഭാര്യ ശ്രീദേവി (28), മകൻ ആദിദേവ് (അഞ്ച്) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇരുവരെയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിമിന്നലിൽ വീടിന്റെ ചുവരും കിണറും തകർന്നു. സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു. ഇലക്ട്രിക് വയറുകൾ കത്തിപ്പോയി. മഴ കുറഞ്ഞ സമയത്താണ് ശക്തമായ മിന്നലുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. ശ്രീദേവിയും ആദിദേവും മറ്റ് രണ്ട് മക്കളും ഭർതൃ മാതാവ് നന്ദിനിയും വീടിന്റെ മുൻവശത്തെ മുറിയിൽ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുകയായിരുന്നു. അതിനിടെ ശ്രീദേവിയും ആദിദേവും അടുക്കളയിലേക്ക് പോയി.

പെട്ടെന്ന് ശക്തമായ ഇടിയും മിന്നലും ഉണ്ടായി. അവിടെവെച്ചാണ് ഇരുവർക്കും പൊള്ളലേറ്റത്. ഇരുവരെയും ആദ്യം നെടുമ്പന ടി.ബി ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. കുഞ്ഞിന്റെ നില ഗുരുതരമായതോടെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. ഉച്ചക്ക് 12.30 മുതൽ നെടുമ്പന ഉഗ്രാംകുന്ന് ഭാഗത്ത് മഴയുണ്ടായിരുന്നു. രണ്ട് കഴിഞ്ഞതോടെ മഴ നേരിയ തോതിൽ ശമിച്ചെങ്കിലും മിന്നലും ഇടിയും ഉണ്ടായിരുന്നു. കുറച്ച് നാൾ മുമ്പ് ഇതേ ഭാഗത്ത് ഒരു വീട്ടിൽ മിന്നലേറ്റെന്ന് പഞ്ചായത്തംഗം നിസാമോൾ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lightning Strike Injures Mother and Child
Next Story