Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിശദമായി പിന്നീട് സംസാരിക്കാം, എല്ലാവരോടും നന്ദി പറഞ്ഞ് അനുപമ

text_fields
bookmark_border
കുഞ്ഞുമായി ശിശുക്ഷേമ സമിതിയിലെ സമരപ്പന്തലിൽ എത്തിയ ശേഷമായിരുന്നു അനുപമയുടെ പ്രതികരണം.
Anupama with Aiden
cancel
camera_alt

അനുപമ കുഞ്ഞുമായി വഞ്ചിയൂർ കോടതിയ്ക്കു പുറത്ത് വന്നപ്പോൾ  ചിത്രം: ബിമൽ തമ്പി

തിരുവനന്തപുരം: കു‍ഞ്ഞിനെ ലഭിച്ച ശേഷം ആദ്യമായി മാധ്യമങ്ങളോടു പ്രതികരിച്ച് അനുപമ. വളരെയധികം സന്തോഷമുണ്ടെന്നു അനുപമ പ്രതികരിച്ചു. 'മാധ്യമങ്ങളുൾപ്പെടെ കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ട്. കുഞ്ഞ് വണ്ടിയിലുണ്ട്. ഞാൻ അവന്‍റെ അടുത്തേക്കു പോകുകയാണ്. എല്ലാം വിശദമായി പിന്നീടു പറയാം. കുഞ്ഞിനൊപ്പം ഇരിക്കാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്.' അനുപമ വ്യക്തമാക്കി.

കുഞ്ഞുമായി ശിശുക്ഷേമ സമിതിയിലെ സമരപ്പന്തലിൽ എത്തിയ ശേഷമായിരുന്നു അനുപമയുടെ പ്രതികരണം. അതിനുശേഷം അനുപമ മകൻഎയ്ഡൻ അനു അജിത്തുമായി വീട്ടിലേക്ക് മടങ്ങി.

അതേസമയം, കുഞ്ഞിനെ തിരികെ ലഭിച്ചെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന് അനുപമയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ നടപടി എടുക്കുന്നതുവരെ സമരം തുടരുമെന്ന് അനുപമയോടൊപ്പം നിൽക്കുന്ന ഐക്യദാർഢ്യസമിതി വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Let's talk in detail later, thank you all says Anupama
Next Story