Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പുറത്തുനിന്ന് പൂട്ടിയിടും, ഹുങ്ക് കാണിക്കരുത്'; എ.ഇയോട് കയർത്ത് ലീഗ് നേതാവ്

text_fields
bookmark_border
പുറത്തുനിന്ന് പൂട്ടിയിടും, ഹുങ്ക് കാണിക്കരുത്; എ.ഇയോട് കയർത്ത് ലീഗ് നേതാവ്
cancel

കൊച്ചി: മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തിൽ അസിസ്റ്റന്റ് എൻജിനീയറും ജനപ്രതിനിധിയും തമ്മിൽ വാക്കേറ്റം. ഏഴാം വാർഡ് അംഗവും മുസ്ലിം ലീഗ് നേതാവുമായ അബ്ദുൽ കരീം, പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറായ സുമയ്യയോട് കയർത്തു സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഓഫിസിൽ സേവനം നൽകുന്നില്ലെന്നും ഫയലുകളിൽ തീരുമാനമുണ്ടാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥയെ ഓഫിസിനുള്ളിലിട്ട് പുറത്തുനിന്ന് പൂട്ടിയിടുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ സ്കൂളിന്റെ ഫിറ്റ്നസ് അപേക്ഷയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സ്കൂൾ ഫിറ്റ്നസിന് കെ.എസ്.ഇ.ബി നൽകുന്ന എൻ.ഒ.സി നിർബന്ധമാക്കിയിരുന്നു. എൻ.ഒ.സി ലഭിക്കാത്തതിനാലാണ് കെ-സ്മാർട്ട് വഴി എത്തിയ അപേക്ഷ മടക്കുകയോ അനുമതി നൽകുകയോ ചെയ്യാതിരുന്നതെന്നാണ് ലഭിക്കുന്ന സൂചന. രണ്ടു ദിവസത്തിനകം എൻ.ഒ.സി ഹാജരാക്കാമെന്ന് ഒമ്പതാം വാർഡ് കൗൺസിലർ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥ സാവകാശം നൽകിയിരിക്കുകയായിരുന്നു.

എന്നാൽ, നിയമപരമായ സാവകാശത്തെ മാനിക്കാതെ, അഞ്ചാം വാർഡ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ സീനത്ത് അസീസും ഏഴാം വാർഡ് അംഗം അബ്ദുൽ കരീമും എ.ഇയുടെ ഓഫിസിലെത്തി കയർത്തു സംസാരിക്കുകയായിരുന്നു. 'നീ, എടി' എന്ന് വിളിച്ച് അപമാനിക്കുകയും ഹുങ്ക് കാണിച്ചാൽ വെളിയിൽ വിടില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫയൽ പരിശോധിച്ച് തീരുമാനമെടുക്കാൻ തനിക്ക് നിയമപരമായ സമയപരിധിയുണ്ടെന്ന് ഉദ്യോഗസ്ഥ വ്യക്തമാക്കിയെങ്കിലും ജനപ്രതിനിധികൾ വഴങ്ങിയില്ല.

സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥയും ജനപ്രതിനിധികളും മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് കാണിച്ച് അസിസ്റ്റന്റ് എൻജിനീയർ സുമയ്യ പരാതി നൽകിയപ്പോൾ, എ.ഇ ജോലി കൃത്യമായി ചെയ്തില്ലെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റും പൊലീസിനെ സമീപിച്ചു. പൊലീസ് നിലവിൽ വിഷയത്തിൽ അന്വേഷണം നടത്തിവരികയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - League Leader Threatens AE Over Entry Dispute
Next Story