Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചേലക്കര ഇടത്തോട്ട് തന്നെ; യു.ആർ പ്രദീപിന് മിന്നും ജ‍യം, ഭൂരിപക്ഷം 12,000 കടന്നു

text_fields
bookmark_border
ചേലക്കര ഇടത്തോട്ട് തന്നെ; യു.ആർ പ്രദീപിന് മിന്നും ജ‍യം, ഭൂരിപക്ഷം 12,000 കടന്നു
cancel

ചേലക്കര: യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും കാടിളക്കിയുള്ള പ്രചാരണങ്ങളെ അതിജീവിച്ച് എൽ.എഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപിന് മിന്നും ജയം.

12 റൗണ്ട് പൂർത്തിയായപ്പോൾ 12062 ന്റെ വോട്ട് ഭൂരിപക്ഷമാണ് പ്രദീപിനുള്ളത്. ഒരു റൗണ്ട് കൂടി എണ്ണാനുണ്ടെങ്കിലും എൽ.ഡി.എഫ് സ്ഥനാർഥിയെ മറിടക്കടക്കാനാവില്ല.

രമ്യ ഹരിദാസിനെ കളത്തിലിറക്കി അട്ടിമറി പ്രതീക്ഷിച്ച യു.ഡി.എഫിന് കനത്ത തിരിച്ചടിയാണ് ചേലക്കര നിന്ന് പുറത്തുവരുന്ന ഫലം. കഴിഞ്ഞ തവണത്തെ കെ. രാധാകൃഷ്ണന്‍റെ ഭൂരിപക്ഷത്തിന് അടുത്തെത്താനായില്ലെങ്കിലും ചേലക്കരയിലെ ജയം ഇടതിന് പിടിച്ചുനിൽക്കാനുള്ള കച്ചിത്തുരുമ്പായി. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ലെന്ന് വാദിക്കാൻ ചേലക്കര ജയം ഇടതിന് സഹായകമാകും.

2016ലെ തന്‍റെ തന്നെ ഭൂരിപക്ഷം മറികടന്നുള്ള വിജയമാണ് യു.ആർ. പ്രദീപ് നേടിയത്. 10,200 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി കെ.എ. തുളസിയെ അന്ന് പരാജയപ്പെടുത്തിയത്. എൻ.ഡി.എയുടെ ഷാജുമോൻ 23,845 വോട്ടായിരുന്നു നേടിയത്. ചേലക്കരയിൽ 2021 നിയമസഭ തെരഞ്ഞെടുപ്പിൽ കെ. രാധാകൃഷ്ണൻ 39,400 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അന്ന് രാധാകൃഷ്ണൻ 81,885 വോട്ട് നേടിയപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി സി.സി. ശ്രീകുമാർ 43,150 വോട്ട് മാത്രമാണ് നേടിയത്. എൻ.ഡി.എയുടെ ഷാജുമോൻ വറ്റെക്കാട് 23,716 വോട്ടും നേടി.

തിരുവില്വാമല, പഴയന്നൂര്‍, ദേശമംഗലം,കൊണ്ടാഴി, ചേലക്കര, പാഞ്ഞാള്‍, വള്ളത്തോള്‍നഗര്‍, മുള്ളൂര്‍ക്കര, വരവൂര്‍ എന്നിങ്ങനെ ഒമ്പത് പഞ്ചായത്തുകളടങ്ങിയതാണ് ചേലക്കര നിയമസഭാ മണ്ഡലം. 1996 മുതൽ തുടർച്ചയായ ഏഴ് തെരഞ്ഞെടുപ്പുകളിൽ ചേലക്കരയിൽ ഇടതുപക്ഷം പരാജയമറിഞ്ഞിട്ടില്ല. 1996 മുതൽ 2016 വരെയും കെ. രാധാകൃഷ്ണനായിരുന്നു ചേലക്കരയുടെ നായകൻ. നിലവിലെ പിണറായി സർക്കാറിൽ മന്ത്രിയായിരുന്ന രാധാകൃഷ്ണൻ ആലത്തൂരിൽ നിന്ന് എം.പിയായതിനെ തുടർന്ന് രാജിവെച്ച ഒഴിവിലാണ് ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

നിയമസഭാ സാമാജികനെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചയാളാണ് യു.ആർ. പ്രദീപ്. ദേശമഗലം പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റുമായിരുന്ന അദ്ദേഹം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു. കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപറേഷൻ ചെയർമാനുമായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - LDF candidate UR Pradeep won in Chelakara assembly by-election
Next Story