Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുരുമ്പൻ മൂഴിയിൽ വീണ്ടും ഉരുൾ പൊട്ടൽ; വ്യാപക കൃഷി നാശം, ജനങ്ങൾ ഭീതിയിൽ

text_fields
bookmark_border
landslide
cancel
camera_alt

representative image 

വടശേരിക്കര: നാറാണംമുഴി പഞ്ചായത്തിലെ കുറുമ്പൻമുഴിയിൽ വീണ്ടും ഉരുൾപൊട്ടൽ. പടിവാതിക്കൽ അരുവിയിലാണു ഉരുൾ പൊട്ടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ ഉണ്ടായ പനംകുടന്ത അരുവിക്കു സമീപത്താണ് സന്ധ്യയോടെ വൻ ശബ്ദത്തോടെ ഉരുൾപൊട്ടിയൊഴുകിയത്.

ആളുകൾ പെട്ടന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറിയതിനാൽ ആളപായമില്ല. മേഖലയിൽ വ്യാപകമായി കൃഷി നാശം ഉണ്ടായിട്ടുണ്ട്. കല്ലും മണ്ണും തടികളും ഒലിച്ചെത്തി. വെളിച്ചം നിലച്ചിരിക്കുകയാണ്. രാത്രി വൈകിയും ശക്തമായ മഴ അനുഭവപ്പെട്ടു. കഴിഞ്ഞ

ദിവസം വെള്ളം ഒരു വീട് പൂർണമായും കവർന്നെടുത്തിരുന്നു. തുടരെയുള്ള ഉരുൾപൊട്ടൽ മൂലം ജനങ്ങൾ ഭീതിയിലാണ്. പ്രായമായ ആളുകളെയും കിടപ്പു രോഗികളെയും മഴയത്ത് വെളിച്ചമില്ലാതെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് ഏറെ ശ്രമകരമാണ്. കുത്തിയൊലിച്ചു വെള്ളമെത്തിയതിനാൽ കുരുമ്പൻമൂഴി കോസ്‌വേയിൽ വീണ്ടും വെള്ളം കയറി. രക്ഷാ പ്രവർത്തനത്തിനായി എത്താൻ കാനന പാതയാണ് ഏക വഴി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Widespread destruction of crops
Next Story