Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിനിമം വേതന വര്‍ധനക്ക് നിര്‍ദേശം; ലേബര്‍ കോഡ് കരട് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

text_fields
bookmark_border
https://www.madhyamam.com/tags/labour-code
cancel

തി​രു​വ​ന​ന്ത​പു​രം: മി​നി​മം വേ​ത​ന വ​ര്‍ധ​ന​ക്കും കൂ​ടു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ളെ ബോ​ണ​സ് പ​രി​ധി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​നു​മു​ള്ള നി​ര്‍ദേ​ശ​ങ്ങ​ളോ​ടെ ലേ​ബ​ര്‍ കോ​ഡ് ക​ര​ട് റി​പ്പോ​ര്‍ട്ട്. തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം, തൊ​ഴി​ല്‍ സു​ര​ക്ഷ, വേ​ത​നം, ആ​നു​കൂ​ല്യ​ങ്ങ​ള്‍ എ​ന്നി​വ ഉ​റ​പ്പാ​ക്കാ​ൻ വി​വി​ധ നി​യ​മ​ഭേ​ദ​ഗ​തി​ക​ളും നി​ര്‍ദേ​ശ​ങ്ങ​ളും റി​പ്പോ​ര്‍ട്ടി​ലു​ണ്ട്.

ലേ​ബ​ര്‍ കോ​ഡ് ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്രേ​ഡ് യൂ​നി​യ​ന്‍ പ്ര​തി​നി​ധി​ക​ളു​മാ​യും മ​റ്റു ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളു​മാ​യും ന​ട​ത്തി​യ വി​ശ​ദ ച​ര്‍ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​യാ​റാ​ക്കി​യ ക​ര​ട് റി​പ്പോ​ര്‍ട്ട് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ, മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് കൈ​മാ​റി.

മി​നി​മം വേ​ത​നം നി​ശ്ച​യി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്താ​ൻ, നി​ല​വി​ലെ ഫാ​മി​ലി യൂ​നി​റ്റ് മൂ​ന്ന് എ​ന്ന​ത് മാ​താ​പി​താ​ക്ക​ളെ​ക്കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി അ​ഞ്ചാ​ക്കാ​നാ​ണ്​ നി​ര്‍ദേ​ശം. ഇ​തി​ലൂ​ടെ മി​നി​മം വേ​ത​നം ക​ണ​ക്കാ​ക്കു​മ്പോ​ള്‍ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് കൂ​ടു​ത​ല്‍ വേ​ത​നം ല​ഭി​ക്കും. അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള തൊ​ഴി​ല്‍ പ്ര​ക്രി​യ​ക​ളി​​ലു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക്ക് വ്യ​വ​സ്ഥ​യു​ണ്ട്.

സ്ത്രീ​തൊ​ഴി​ലാ​ളി​ക​ള്‍ക്ക് രാ​ത്രി ജോ​ലി ചെ​യ്യാ​ന്‍ അ​നു​മ​തി ന​ല്‍കു​ന്ന വ്യ​വ​സ്ഥ​യി​ല്‍ ക​ര്‍ശ​ന സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തും. സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ വ്യ​വ​സ്ഥ​ക​ള്‍ സം​സ്ഥാ​ന ച​ട്ട​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​നും നി​ര്‍ദേ​ശ​മു​ണ്ട്.

കൂ​ടു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ളെ ബോ​ണ​സ് ഉ​ള്‍പ്പെ​ടെ ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​രും. ലേ​ബ​ര്‍ കോ​ഡു​ക​ള്‍ സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്തി​ന്റെ ആ​ശ​ങ്ക​ക​ളും തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ ഉ​ന്ന​യി​ച്ച നി​ര്‍ദേ​ശ​ങ്ങ​ളും പ്ര​ത്യേ​ക സ​മി​തി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു.

സം​സ്ഥാ​ന​ത​ല​ത്തി​ല്‍ നി​ര്‍ദേ​ശി​ച്ച ഭേ​ദ​ഗ​തി​ക​ള്‍ ജ​സ്റ്റി​സ് ഗോ​പാ​ല്‍ ഗൗ​ഡ ക​മ്മി​റ്റി പ​രി​ശോ​ധി​ച്ച്​ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി ശി​പാ​ര്‍ശ​ക​ള്‍ സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ട്. ലോ​ക്കൗ​ട്ട്, ലേ ​ഓ​ഫ് തു​ട​ങ്ങി​യ വ്യ​വ​സ്ഥ​ക​ളി​ല്‍ സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന് കൂ​ടു​ത​ല്‍ ഇ​ട​പെ​ട​ലി​ന് സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കു​ന്ന നി​യ​മ​ഭേ​ദ​ഗ​തി​ക​ൾ​ക്ക് ശി​പാ​ർ​ശ​യു​ണ്ട്.

ലേ​ബ​ര്‍ കോ​ഡി​ന്റെ അ​നു​ബ​ന്ധ​മാ​യി സം​സ്ഥാ​ന ച​ട്ട​ങ്ങ​ള്‍ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​ന് പ്രാ​യോ​ഗി​ക നി​ര്‍ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍പ്പി​ക്കാ​ന്‍ ഒ​ക്ടോ​ബ​ര്‍ 22ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലാ​ണ് ട്രേ​ഡ് യൂ​നി​യ​ന്‍ പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍പ്പെ​ട്ട പ്ര​ത്യേ​ക സ​മി​തി​യു​ണ്ടാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ലേ​ബ​ര്‍ ക​മീ​ഷ​ണ​ര്‍ ക​ണ്‍വീ​ന​റും നി​യ​മ​വ​കു​പ്പ് അ​ഡീ​ഷ​ന​ല്‍ സെ​ക്ര​ട്ട​റി അം​ഗ​വും വി​വി​ധ ട്രേ​ഡ് യൂ​നി​യ​നു​ക​ളു​ടെ ഏ​ഴ് പ്ര​തി​നി​ധി​ക​ളും തൊ​ഴി​ല്‍ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും അം​ഗ​ങ്ങ​ളു​മാ​ണ്. ഈ ​സ​മി​തി 10 ദി​വ​സം നീ​ണ്ട വി​ശ​ദ ച​ര്‍ച്ച​ക​ള്‍ക്കും പ​രി​ശോ​ധ​ന​ക​ള്‍ക്കും ശേ​ഷ​മാ​ണ് ക​ര​ട് റി​പ്പോ​ര്‍ട്ട് തൊ​ഴി​ല്‍ മ​ന്ത്രി​ക്ക് സ​മ​ര്‍പ്പി​ച്ച​ത്.

തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കും -ബി​ന്ദു കൃ​ഷ്ണ

തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും താ​ല്‍പ​ര്യ​ങ്ങ​ളും സം​ര​ക്ഷി​ച്ചാ​യി​രി​ക്കും ലേ​ബ​ര്‍ കോ​ഡ് ന​ട​പ്പാ​ക്കു​ക​യെ​ന്ന് തൊ​ഴി​ൽ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ. ലേ​ബ​ര്‍ കോ​ഡ് ക​ര​ട് റി​പ്പോ​ര്‍ട്ട് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് കൈ​മാ​റി​യ​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ക്കും താ​ൽ​പ​ര്യ​ങ്ങ​ള്‍ക്കും ഹാ​നി​ക​ര​മാ​കാ​ത്ത വി​ധ​ത്തി​ല്‍ നി​യ​മ​പ​ര​മാ​യ പ​രി​ധി​ക്കു​ള്ളി​ല്‍നി​ന്ന് ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി മാ​ത്ര​മേ ലേ​ബ​ര്‍ കോ​ഡു​ക​ള്‍ ന​ട​പ്പാ​ക്കു​ക​യു​ള്ളൂ. തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ര്‍ദേ​ശ​ങ്ങ​ളും പ​രി​ഗ​ണി​ച്ച് ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story