Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഖഫ് ബോർഡ് പുനഃസംഘടന: എ.പി വിഭാഗത്തിന്റെ അതൃപ്തി പരിഹരിക്കാൻ ലീഗ്; പരാതി ന്യായം, ചർച്ചയിലൂടെ പരിഹരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
വഖഫ് ബോർഡ് പുനഃസംഘടന: എ.പി വിഭാഗത്തിന്റെ അതൃപ്തി പരിഹരിക്കാൻ ലീഗ്; പരാതി ന്യായം, ചർച്ചയിലൂടെ പരിഹരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി
cancel

മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സമസ്ത കാന്തപുരം വിഭാഗത്തിന്റെ അമർഷം തണുപ്പിക്കാൻ മുസ്‍ലിം ലീഗ് രംഗത്ത്. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും കാന്തപുരം വിഭാഗത്തിന്റെ പരാതി ന്യായമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുമായി ഇന്ന് ചർച്ച നടത്താൻ ശ്രമിച്ചെങ്കിലും തിരക്കുകൾ കാരണം സാധിച്ചില്ലെന്നും, ആരെയും ബോധപൂർവം ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, പുനഃസംഘടനയിലെ അവഗണനയിൽ പ്രതിഷേധിച്ച് കോഴിക്കോട്ട് സ്വകാര്യ ഹോട്ടലിൽ മുസ്‍ലിം ലീഗ് വിളിച്ചുചേർത്ത മതസംഘടനകളുടെ യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് എ.പി. വിഭാഗത്തിന്റെ തീരുമാനം.

നാമമാത്രമായ വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നവർക്ക് പ്രാതിനിധ്യം നൽകി സുന്നി വിഭാഗത്തെ തഴഞ്ഞുവെന്നാണ് മുസ്‍ലിം ജമാഅത്ത് നേതാക്കളുടെ വാർത്താസമ്മേളനത്തിലെ പ്രധാന ആരോപണം.

സുന്നികൾക്ക് അർഹമായ അവസരം നൽകിയിരുന്നെങ്കിൽ അത് ലീഗിനും രാഷ്ട്രീയമായി ഗുണം ചെയ്തേനെ എന്ന് ചൂണ്ടിക്കാണിച്ച നേതാക്കൾ, മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിക്കപ്പെടുമെന്നും ചർച്ചകളോട് മുഖംതിരിക്കില്ലെന്നും വ്യക്തമാക്കി. സർക്കാരിന് ഇപ്പോഴും തിരുത്തലുകൾ വരുത്താൻ സമയമുണ്ടെന്നും നല്ല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ഇരു സമസ്തകളെയും കബളിപ്പിക്കാനും സാന്നിധ്യം ഇല്ലാതാക്കാനും വൻ ഗൂഢാലോചന നടന്നതായി എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി രൂക്ഷ വിമർശനം ഉന്നയിച്ചു. സുന്നികൾ ലീഗുമായി അകലണമെന്ന് ആഗ്രഹിക്കുന്ന ചിലർ ലീഗ് നേതൃത്വത്തിലുണ്ടെന്നും അവർക്ക് വഴങ്ങരുതായിരുന്നുവെന്നും വ്യക്തമാക്കിയ സംഘടന, ഈ അവഗണനക്കെതിരെ ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി വരുന്ന വ്യാഴാഴ്ച മലപ്പുറം കലക്ടറേറ്റിലേക്ക് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Waqf Board Row Will Be Resolved Via Talks: Kunhalikutty
Next Story