Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുണ്ടറയിലെ 14കാര​െൻറ മരണം: ഡിവൈ.എസ്​.പിയുടെ റിപ്പോർട്ട്​ തള്ളി

text_fields
bookmark_border
കുണ്ടറയിലെ 14കാര​െൻറ മരണം: ഡിവൈ.എസ്​.പിയുടെ റിപ്പോർട്ട്​ തള്ളി
cancel

കൊല്ലം: കുണ്ടറിയിലെ 14കാര​െൻറ മരണവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ഡി.വൈ.എസ്.പി നൽകിയ റിപ്പോർട്ട് എസ്.പി തിരിച്ചയച്ചു. വ്യക്തയില്ലെന്നും വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നും എസ്.പി ആവശ്യപ്പെട്ടു. പുനരന്വേഷണം നടത്തേണ്ട  സാഹചര്യമോ വിശദാംശങ്ങളോ റിപ്പോർട്ടിലില്ലെന്നും എസ്.പി. കേസിൽ പുനരന്വേഷണം ആവശ്യമാണെന്ന് റിപ്പോർട്ടാണ് ഡി.വൈ.എസ്.പി സമർപ്പിച്ചിരുന്നത്. കേസിൽ പ്രതികളെന്ന് ആരോപിക്കപ്പെടുന്ന വിക്ടർ ദാനിയേലിനെയും മകനെയും നുണപരിശോധനക്ക് വിധേയമാക്കണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്.

കുണ്ടറയിൽ  10 വയസുകാരിയെ ബലാൽസംഗം ചെയ്ത കേസിലെ  പ്രതിയായ വിക്ടർ ദാനിയേലാണ് അയൽവാസിയായ 14കാരനെ കൊലപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മയും സഹോദരിയുമാണ് ബുധനാഴ്ച  പൊലീസിൽ പരാതി നൽകിയത്. വിക്ടർ ദാനിയേലും മകനും ചേർന്ന് 14കാരനെ കൊലപ്പെടുത്തിയെന്നാണ് പരാതി. 2010ലാണ് കേസിനാസ്പദമായ സംഭവം. ഇൗ കേസിലാണ്കൊട്ടാരക്കര ഡി.വൈ.എസ്.പി എസ്.പി റിപ്പോർട്ട് നൽകിയിരിക്കുന്നത്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kundra case
Next Story