Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുണ്ടറയി​ലെ 14കാര​െൻറ മരണം: പരാതിയിൽ വസ്​തുതയുണ്ടെന്ന്​ റിപ്പോർട്ട്​

text_fields
bookmark_border
കുണ്ടറയി​ലെ 14കാര​െൻറ മരണം: പരാതിയിൽ വസ്​തുതയുണ്ടെന്ന്​ റിപ്പോർട്ട്​
cancel

കുണ്ടറ: കുണ്ടറയിലെ പതിനാലുകാര​െൻറ ആതമഹത്യയുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ വസ്തുതയുണ്ടെന്ന് ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ട്. കേസിൽ പ്രതികളെന്ന് ആരോപിക്കപ്പെടുന്ന വിക്ടർ ദാനിയേലിനെയും മകനെയും നുണപരിശോധനക്ക് വിധേയമാക്കണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്.

കുണ്ടറയിൽ  10 വയസുകാരിയെ ബലാൽസംഗക്കേസിലെ  പ്രതിയായ വിക്ടർ ദാനിയേലാണ് അയൽവാസിയായ 14കാരനെ കൊലപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മയും സഹോദരിയുമാണ് ബുധനാഴ്ച  പൊലീസിൽ പരാതി നൽകിയത്. വിക്ടർ ദാനിയേലും മകനും ചേർന്ന് 14കാരനെ കൊലപ്പെടുത്തിയെന്നാണ് പരാതി. 2010ലാണ് കേസിനാസ്പദമായ സംഭവം. ഇൗ കേസ് അന്വേഷിക്കാൻ കൊല്ലം ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിലാണ് റിപ്പോർട്ട് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kundra case
Next Story