കെ.എസ്.ആർ.ടി.സി: ഫണ്ട് വൈകിയത് സാങ്കേതിക പ്രശ്നംമൂലം -ധനമന്ത്രി
text_fieldsകോഴിക്കോട്: ചെറിയ സാങ്കേതിക പ്രശ്നംകൊണ്ട് മാത്രമാണ് കെ.എസ്.ആർ.ടി.സിക്ക് സർക്കാർ പണം നൽകുന്നതിൽ താമസം വന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കെ.എസ്.ആർ.ടി.സി എം.ഡിയുടെ രാജിസന്നദ്ധതയെപ്പറ്റി മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ പണം കിട്ടി, ശമ്പളം ആദ്യ ഗഡു നൽകിയെന്നാണ് മനസ്സിലാക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ കാര്യത്തിൽ പുരോഗതിയുണ്ട്. ധാരാളം കാര്യങ്ങൾ നടക്കുന്നുണ്ട്. പ്രയാസവും പ്രതിസന്ധിയുമുണ്ടെന്നതിൽ സംശയമില്ല. പക്ഷേ, എല്ലാം സംരക്ഷിച്ചു കൊണ്ടുപോകാൻ മാനേജ്മെന്റും വകുപ്പും സർക്കാറും ശ്രമിക്കുന്നുണ്ട്. ചെയ്യുന്ന കാര്യത്തിൽ സംതൃപ്തിയുമുണ്ട്. വിവാദമൊന്നുമുണ്ടാക്കേണ്ട കാര്യമില്ലെന്നും ബാലഗോപാൽ പറഞ്ഞു.

