പമ്പയിൽ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു
text_fieldsശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി പമ്പ - നിലക്കൽ ചെയിൻ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ലോ േഫ്ലാർ ബസിന് തീപിടിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം.
പമ്പ ത്രിവേണിയിൽനിന്ന് തീർഥാടകരെ കയറ്റാനായി മുന്നോട്ടെടുത്ത ബസിന്റെ എൻജിൻ ഭാഗത്തുനിന്ന് പുക ഉയരുകയായിരുന്നു. ബസിനുള്ളിലേക്കും തീയും പുകയും വ്യാപിച്ചു. തുടർന്ന് പമ്പ അഗ്നിരക്ഷാ സേനയിൽനിന്നുള്ള സംഘമെത്തി തീ അണക്കുകയായിരുന്നു. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല.
സന്നിധാനത്ത് പാചകവാതക സിലിണ്ടറിന് തീപിടിച്ചു
ശബരിമല: സന്നിധാനത്ത് പ്രവർത്തിക്കുന്ന ഹോട്ടലിലെ പാചകവാതക സിലിണ്ടറിന് തീപിടിച്ചു. വലിയ നടപ്പന്തലിന് സമീപമുള്ള ഹോട്ടൽ ആര്യഭവനിലെ പാചകവാതക സിലിണ്ടറിനാണ് തീപിടിച്ചത്. ശനിയാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. ഹോട്ടലിന് മുൻവശത്തായി ലഘുഭക്ഷണം നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന സ്റ്റൗവിന്റെ സിലിണ്ടറിനാണ് തീപിടിച്ചത്. സംഭവമറിഞ്ഞെത്തിയ അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ ചേർന്ന് തീയണച്ചു.

