Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.പി യോഹന്നാനെ ഇടിച്ചുവീഴ്ത്തിയ വാഹനം കണ്ടെത്തി

text_fields
bookmark_border
കെ.പി യോഹന്നാനെ ഇടിച്ചുവീഴ്ത്തിയ വാഹനം കണ്ടെത്തി
cancel

പത്തനംതിട്ട / ടെക്സസ്: അമേരി​ക്ക​യി​​​​ലെ ടെ​ക്​​സ​സി​ലെ ഡാ​ല​സി​ൽ ബി​ലീ​വേ​ഴ്​​സ്​ ഈ​സ്​​റ്റേ​ൺ ച​ർ​ച്ച്​ സ​ഭാ സ്ഥാ​പ​ക​ൻ ​കെ.​പി. യോ​ഹ​ന്നാ​നെ ഇടിച്ചുവീഴ്ത്തിയ വാഹനം തിരിച്ചറിഞ്ഞു. പൊലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

കെ.പി യോഹന്നാന്‍റെ ഭൗതിക ശരീരം ഇപ്പോൾ ഡാലസിലെ മെത്തഡസ് ആശുപത്രി മോർച്ചറിയിലാണ് ഉള്ളത്. ഇന്ന് സിനഡ് ചേർന്നതിന് ശേഷം സംസ്കാരം സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉണ്ടാകുക. കേരളത്തിൽ തന്നെയാകും സംസ്കാരം എന്നാണ് വിവരം.

ചൊവ്വാഴ്ച രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് മെ​ത്രാ​പ്പോ​ലീ​ത്തയെ വാഹനമിടിച്ചത്. വരിയെല്ലിനും തലക്കും ഇടുപ്പിനും ഗുരുതര പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ശ്വാസകോശത്തിൽ അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. ശസ്ത്രക്രിയക്കുശേഷം നിരീക്ഷണത്തിൽ കഴിയവെ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ​ലു ദി​വ​സം മു​മ്പാ​ണ് അ​ദ്ദേ​ഹം അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KP Yohannan accident car found by texas police
Next Story