Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവളം സ്പാ പീഡനക്കേസ്: ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

text_fields
bookmark_border
കോവളം സ്പാ പീഡനക്കേസ്: ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
cancel

തിരുവനന്തപുരം: കോവളത്തെ സ്പായിൽ പതിനാറുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ. സ്പായില്‍ നിന്നുള്ള വരുമാനം കൈകാര്യം ചെയ്തിരുന്നത് അനുരൂപാണെന്ന് പൊലീസ് കണ്ടെത്തി. പീഡനം നടന്ന സ്പാ അനുരൂപിന്റെ ബിനാമി സ്ഥാപനമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അറസ്റ്റിനു പിന്നാലെ തിരുവനന്തപുരം മേയർ വി.വി. രാജേഷ് അനുരൂപിനെ സസ്പെൻഡ് ചെയ്തു. കോർപറേഷന്റെ ഉള്ളൂർ സോണൽ ഓഫിസിലെ ഉദ്യോഗസ്ഥനാണ് അനുരൂപ്.

ആന്ധ്ര സ്വദേശിയായ പെൺകുട്ടിയുടെ മാതാപിതാക്കൾ കുട്ടിക്കാലത്തുതന്നെ മരിച്ചിരുന്നു. തുടർന്ന് അമ്മയുടെ സഹോദരിയാണ് കുട്ടിയെ വളർത്തിയത്. ഇവരും ഭർത്താവും സ്പായിൽ ശുചീകരണ ജീവനക്കാരായി ജോലി ചെയ്തിരുന്നതായും കുട്ടി ലൈംഗിക ചൂഷണത്തിന് വഴങ്ങുന്നുണ്ടെന്ന് ഉറപ്പാക്കാനായിരുന്നു ഇവരുടെ നീക്കമെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. കുട്ടിയെ ചെന്നൈയിലും മറ്റും കൊണ്ടുപോയി ലൈംഗികചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്നും പൊലീസിന്റെ കണ്ടെത്തലിലുണ്ട്.

പെൺകുട്ടിയെ വിറ്റവരും സ്പാ നടത്തിപ്പുകാരുമാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്. കുട്ടിയെ ഉപദ്രവിച്ച സ്പായിലെ സന്ദർശകരെയും കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. തമിഴും മലയാളവും സംസാരിക്കുന്നവർ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പെൺകുട്ടിയുടെ മൊഴി.

സ്പായിൽ സി.സി.ടി.വി ദൃശ്യങ്ങളോ സന്ദർശക രജിസ്റ്ററോ ഇല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയാണ്. ഇതോടെ സ്പായുടെയും നടത്തിപ്പുകാരുടെയും ഫോൺവിളി വിവരങ്ങൾ പരിശോധിച്ച് സന്ദർശകരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kovalam Spa Abuse Case: Health Inspector Arrested
Next Story