Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വടയമ്പാടി ദളിത് ഭൂസമരം സി.പി.എം ഏറ്റെടുക്കുന്നു; റവന്യൂ മൈതാനം പൊതു ഉടമസ്ഥതയില്‍ നിലനിര്‍ത്തണം
text_fieldsbookmark_border
കോലഞ്ചേരി: വടയമ്പാടി ദളിത് ഭൂസമരം സി.പി.എം ഏറ്റെടുക്കുന്നു. ഇതിന്റെ ഭാഗമായി എന്‍.എസ്.എസിന് പതിച്ചു നല്‍കിയ റവന്യൂ മൈതാനം പൊതു ഉടമസ്ഥതയില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തും.
തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന മാര്‍ച്ച് ജില്ലാ സെക്രട്ടറി പി.രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം സി.എന്‍.മോഹനന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി.ബി.ദേവദര്‍ശനന്‍, കെ.വി.ഏലിയാസ്, സി.കെ.വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിക്കും.
ഇതേസമയം കോളനി വാസികളുടെ ആവശ്യത്തോടൊപ്പം നില്‍ക്കുമ്പോള്‍ തന്നെ നിലവിലുളള നടക്കുന്ന സമരത്തില്‍ പുറമേ നിന്നുളള സംഘടനകളുടെ ഇടപെടല്‍ അംഗീകരിക്കാനാവില്ലെന്നാണ് സി.പി.എം നിലപാട്.
Next Story
