Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോടിയേരി ചികിത്സക്കായി ഇന്ന് അമേരിക്കയിലേക്ക്
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിദഗ്ധ പരിശോധനക്കും ചികിത്സക്കുമായി ഇന്ന് പുലർച്ചെ അമേരിക്കയിലേക്ക് പോകും. സെക്രട്ടറിയുടെ ചുമതല ആർക്കും കൈമാറിയിട്ടില്ല. ചുമതലകൾ പാർട്ടി സെന്‍റർ ഏകോപിപ്പിക്കുമെന്നാണ് അറിയുന്നത്. ഒന്നര വർഷത്തെ ഇടവേളക്ക് ശേഷമാണ് അർബുദത്തിനുള്ള തുടർചികിത്സക്കായി കോടിയേരി പോകുന്നത്. ചികിത്സക്കുശേഷം എന്ന് മടങ്ങിയെത്തുമെന്ന് എ.കെ.ജി സെന്‍ററിൽ നിന്നുള്ള വാർത്തകുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനും ചികിത്സക്കായി അമേരിക്കയിലാണ്. മയോ ക്ലിനിക്കിലെ ചികിത്സക്ക് വേണ്ടി ഈ മാസം 24നാണ് അദ്ദേഹം പോയത്. 18 ദിവസത്തേക്കാണ് യാത്ര. മെയ് പത്തോടെ മുഖ്യമന്ത്രി കേരളത്തിൽ മടങ്ങിയെത്തുമെന്നാണ് വിവരം.
Next Story

