ഓൺലൈൻ പഠനത്തിന് ഹൈടെക് രീതികൾ അവലംബിച്ച് സാമൂഹികശാസ്ത്ര അധ്യാപകൻ
text_fieldsപിറവം: കോവിഡ് കാലഘട്ടത്തിൽ വിദ്യാഭ്യാസ സമ്പ്രദായം ഓൺലൈനായി മാറിയപ്പോൾ ഹൈടെക് രീതികളുമായി സാമൂഹികശാസ്ത്രം പഠിപ്പിക്കുകയാണ് രാമമംഗലം ഹൈസ്കൂളിലെ സാമൂഹികശാസ്ത്രം അധ്യാപകൻ അനൂപ് ജോൺ.
അധ്യാപനത്തിന് നവീന സാങ്കേതികവിദ്യകളായ ഓഗ്മെൻറ് റിയാലിറ്റി, ഗ്രീൻ സ്ക്രീൻ എഫക്ട് മുതലായ രീതികളാണ് അവലംബിക്കുന്നത്. ഗ്ലോബ് കാണിച്ച് ഭൂമിയെക്കുറിച്ചും അതിെൻറ ചലനങ്ങളെ പഠിപ്പിക്കുന്ന പരമ്പരാഗത ശൈലി ഉപേക്ഷിച്ച് യഥാർഥ ഭൂമിയെ ക്ലാസ് റൂമിൽ അവതരിപ്പിച്ചാണ് പുതിയ പഠന അനുഭവം സൃഷ്ടിക്കുന്നത്. ഭ്രമണവും പരിക്രമണവും ഒക്കെ നേരിട്ട് കണ്ട അനുഭവം കുട്ടികളിൽ ഉണ്ടാകുന്നു.
ഒരുമൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ റെക്കോഡിങ്ങും എഡിറ്റിങ്ങും നടത്തുന്നു.
ഗൂഗിളിെൻറ സഹായത്തോടെ ചോദ്യങ്ങൾ തയാറാക്കി നൽകുകയും കുട്ടികൾ ഉത്തരം സമർപ്പിച്ചാൽ മാർക്ക് ലഭ്യമാവുകയും ചെയ്യുന്ന പരീക്ഷരീതിയും സാധ്യമാണ്. ഉത്തരം തെറ്റായാൽ ശരിയുത്തരം കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. കുട്ടിക്ക് സ്വയം വിലയിരുത്തൽ നടത്താനും അധിക പഠനത്തിനും ഗൂഗിൾ ഡോക്സ് പരീക്ഷസഹായിക്കുന്നു.
ഗൂഗിൾ ഡോക്സ് പരീക്ഷ പതിനായിരത്തിൽപരം കുട്ടികൾ ഇതിനകം ചെയ്തു. 10, ഒമ്പത്, എട്ട് ക്ലാസുകളിലെ പാഠഭാഗങ്ങളാണ് ചെയ്തുവരുന്നത്. വിഡിയോ പാഠങ്ങൾ റെക്കോഡ് ചെയ്യാനും എഡിറ്റ് ചെയ്യാനും ഭാര്യ മായയും മകൻ എഫ്റോണും പൂർണ പിന്തുണയുമായി രംഗത്തുണ്ട്.
പാഠഭാഗങ്ങൾ തയാറാക്കുന്നതിന് ഹെഡ്മാസ്റ്റർ മണി പി. കൃഷ്ണൻ, സാമൂഹികശാസ്ത്ര അധ്യാപകൻ കെ.സി. സ്കറിയ, സ്കൂളിലെ സഹ അധ്യാപകരും കൂടെയുണ്ട്.
