കൊച്ചി ജല മെട്രോ: ഇലക്ട്രിക് ബോട്ട് കെ.എം.ആർ.എല്ലിന് കൈമാറി
text_fieldsകൊച്ചി ജല മെട്രോയുടെ ആദ്യ ബോട്ടിൽ യാത്ര ചെയ്യുന്ന ഷിപ്യാർഡ് സി.എം.ഡി മധു എസ്. നായർ, കെ.എം.ആർ.എൽ എം.ഡി ലോക് നാഥ് ബെഹ്റ, പത്നി മധുമിത ബെഹ്റ തുടങ്ങിയവർ
കൊച്ചി: ജല മെട്രോക്കുവേണ്ടി കൊച്ചി കപ്പൽശാല നിര്‍മിക്കുന്ന 23 ബാറ്ററി പവേര്‍ഡ് ഇലക്ട്രിക് ബോട്ടുകളില്‍ ആദ്യത്തേത് കെ.എം.ആർ.എല്ലിന് കൈമാറി. ഷിപ്യാർഡിലെ ഷിപ് ടെർമിനലിൽ ബോട്ടിൽ നടന്ന ചടങ്ങിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എം.ഡി ലോക്നാഥ് ബെഹ്റയുടെ പത്നി മധുമിത ബെഹ്റ മുഖ്യ അതിഥിയായിരുന്നു.
ഷിപ്യാർഡ് ലിമിറ്റഡ് സി.എം.ഡി മധു എസ്. നായർ, ലോക്നാഥ് ബെഹ്റ, കൊച്ചി മെട്രോ ഡയറക്ടർമാരായ കെ.ആർ. കുമാർ, ഡി.കെ. സിൻഹ, ഷിപ്യാർഡ് ഡയറക്ടർമാരായ ബിജോയ് ഭാസ്കർ, വി.ജെ. ജോസ്, വാട്ടർ മെട്രോ ജനറൽ മാനേജർ ഷാജി ജനാർദനൻതുടങ്ങിയവർ പങ്കെടുത്തു. ബോട്ടിന് 'മുസ്രിസ്' എന്ന് പേരിട്ടു. 50 സീറ്റുള്ള ബോട്ടിൽ 100 പേർക്ക് സഞ്ചരിക്കാം.

