കെ.ജി.എം.ഒ.എ സംസ്ഥാന സമ്മേളനത്തിന് തുടക്കം
text_fieldsകേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ(കെ.ജി.എം.ഒ.എ) സംസ്ഥാന
സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം: കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) സംസ്ഥാന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
മാതൃ മരണനിരക്ക്, ശിശുമരണനിരക്ക്, ആയുർദൈർഘ്യം തുടങ്ങി എല്ലാ ആരോഗ്യ സൂചികകളിലും ലോകത്തിനുതന്നെ മാതൃകയായി കേരളം മാറിയതിൽ സർക്കാർ ഡോക്ടർമാരുടെ പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ. എം.പി. സത്യനാരായണൻ മെമ്മോറിയൽ മാധ്യമ അവാർഡും ചടങ്ങിൽ വിതരണം ചെയ്തു.
കുമരകം കെ.ടി.ഡി.സി വാട്ടർ സ്പേസിൽ നടക്കുന്ന സമ്മേളനത്തിന് തുടക്കമിട്ട് രാവിലെ സംസ്ഥാന പ്രസിഡൻറ് ഡോ.ടി.എൻ. സുരേഷ് പതാക ഉയർത്തി. തുടർന്ന് സംസ്ഥാന ജനറൽ ബോഡിയോഗം, തുടർ വിദ്യാഭ്യാസ പരിപാടി എന്നിവയും നടന്നു. ഞായറാഴ്ച പൊതുസമ്മേളനം ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. തുടർന്ന്, പുതിയ ഭാരവാഹികൾ ചുമതലയേൽക്കും.

