Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.ജി. ജോർജിന്റെ സംസ്കാരം ഇന്ന്
text_fieldsbookmark_border
കെ.ജി ജോർജ്
കൊച്ചി: അന്തരിച്ച വിഖ്യാത സംവിധായകൻ കെ.ജി. ജോർജിന്റെ സംസ്കാരം ചൊവ്വാഴ്ച. മൃതദേഹം രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. വൈകീട്ട് നാലരക്ക് രവിപുരം ശ്മശാനത്തിലാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടക്കുക. ജോർജ് അവസാനകാലത്ത് താമസിച്ചിരുന്ന സ്ഥാപനത്തിന്റെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. തിങ്കളാഴ്ച കുടുംബാംഗങ്ങളും ബന്ധുക്കളുമെത്തി. സർക്കാറിനും മുഖ്യമന്ത്രിക്കും വേണ്ടി ജില്ല കലക്ടർ പുഷ്പചക്രം സമർപ്പിക്കും. വൈകീട്ട് ആറിന് വൈ.എം.സി.എ ഹാളിൽ മാക്ടയും ഫെഫ്കയും സംയുക്തമായി സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങുണ്ടാകും.
Next Story

